ഭീഷ്മർ ഭഗവാൻറെ വലിയ ഭക്തനും അനുസരണയുള്ള ഒരു മകനും രാജ്യസ്നേഹിയായ രാഷ്ട്രതന്ത്രജ്ഞനും ശക്തനായ യോദ്ധാവുമായിരുന്നു. ശന്തനു രാജാവിൻറെയും പുണ്യ നദിയായ ഗംഗയുടെയും എട്ടാമത്തെ പുത്രനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ദേവവ്രതൻ എന്നായിരുന്നു, പിതാവിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി, ആജീവനാന്ത ബ്രഹ്മചാരിയായി തുടരുമെന്നും ഒരിക്കലും രാജാവായി സിംഹാസനത്തിൽ കയറില്ലെന്നും പ്രതിജ്ഞയെടുത്തു.അതിഗംഭീരമായ ആ ദൃഢപ്രതിജ്ഞ എടുത്തതിനാൽ അദ്ദേഹം ‘ഭീഷ്മർ’ നാമധേയത്താൽ അറിയപ്പെടാൻ തുടങ്ങി.
മുൻ ജന്മത്തിൽ, അഷ്ട വസുക്കളിൽ ഒരാളായിരുന്നു, പ്രഭാസൻ ആയിരുന്നു അദ്ദേഹം. വസിഷ്ഠ മുനിയുടെ പശുവായ കാമധേനുവിനെ മോഷ്ടിക്കാനുള്ള വിഫലശ്രമത്തെ തുടർന്നാണ് അവർ മനുഷ്യരായി ജനിക്കാൻ ശപിക്കപ്പെട്ടത്.
തൻറെ സഹോദരൻ വിചിത്രവീര്യനു വേണ്ടി , കാശിരാജന്റെ മൂന്ന്പുത്രിമാരെ ഭീഷ്മർ ബലമായി തട്ടിക്കൊണ്ടുപോയി. മൂത്തവളായ അംബ സാൽവ എന്ന രാജാവിനെ പ്രണയിച്ചിരുന്നു എന്നറിഞ്ഞ ഭീഷ്മർ അവളെ വിട്ടയച്ചു. എന്നാൽ മറ്റൊരുവനാൽ തട്ടിക്കൊണ്ടു പോകപ്പെട്ട അംബ കളങ്കിതയാണ് എന്ന് ആരോപിച്ച് സാൽവ രാജാവ് അംബയെ നിരസിച്ചു. തിരികെ വന്ന അംബ, ഭീഷ്മർ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ആജീവനാന്ത ബ്രഹ്മചര്യം സ്വീകരിച്ചതിനാൽ ഭീഷ്മർക്ക് അവളെ വിവാഹം കഴിക്കാൻ യാതൊരു യാതൊരു നിർവാഹവും ഇല്ലായിരുന്നു.അംബാ ഭീഷ്മരുടെ ഗുരുവായ പരശുരാമനെ സമീപിച്ചു. പോരിൽ ഭീഷ്മരെ ജയിച്ചാൽ ഭീഷ്മർ അംബയെ വിവാഹം കഴിക്കണമെന്ന് ഒരു നിർദ്ദേശം പരശുരാമൻ മുന്നോട്ടുവെച്ചു.എന്നാൽ
അതിഘോരമായ ആയ പോരിൻ്റെ അവസാനം പരശുരാമൻ പരാജയപ്പെടുകയും, ഭീഷ്മരിൽ സന്തുഷ്ടനായ അദ്ദേഹം മികച്ച പോരാളിയാകാനുള്ള അനുഗ്രഹം നൽകുകയുമുണ്ടായി.
തങ്ങൾ അനുഭവിക്കുന്ന പ്രാരാബ്ധങ്ങളുടെ യഥാർത്ഥ കാരണം മനസ്സിലാക്കാതെ വിഷമിച്ചുകൊണ്ടിരുന്ന യുധിഷ്ഠിര മഹാരാജാവിനെ ബ്രഹ്മാവ്, ശിവൻ മുതലായ ദേവതകൾക്ക് പോലും ഭഗവാൻറെ യഥാർത്ഥ പദ്ധതി എന്താണെന്ന് മനസ്സിലാക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഭീഷ്മർ സമാധാനിപ്പിച്ചു.
തർക്കമില്ലാതെ ഭഗവാന്റെ കൽപ്പനകൾ അനുസരിക്കുക എന്നതാണ് ഏറ്റവും നല്ല നയം. പാണ്ഡവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും യാതനകളും,ഒരിക്കലും അവരുടെ മുൻകാല കർമ്മങ്ങൾ മൂലമല്ല. ധർമ്മത്തിലും മൂല്യത്തിലും അധിഷ്ഠിതമായ ഒരു രാജ്യം സ്ഥാപിക്കുക എന്ന പദ്ധതി നടപ്പിലാക്കണമെന്നത് ഭഗവാൻ്റെ ഇച്ഛയായിരുന്നു.അപ്രകാരം ധർമ്മത്തെ പുനസ്ഥാപിക്കാനായി അവിടുത്തെ പ്രിയപ്പെട്ട ഭക്തരായ പാണ്ഡവർ താൽക്കാലികമായി ദുരിതങ്ങൾ അനുഭവിക്കേണ്ടതായി വന്നു. കുരുക്ഷേത്രയുദ്ധത്തിൽ യുധിഷ്ഠിനെതിരായിട്ടാണ് യുദ്ധം ചെയ്തെങ്കിൽ കൂടിയും അന്ത്യത്തിൽ ധർമ്മത്തിൻ്റെ വിജയം വീക്ഷിച്ചപ്പോഴും പിന്നീട് യുധിഷ്ഠിരൻ രാജ സിംഹാസനത്തിൽ ഉപവിഷ്ടനായപ്പോഴും ഏറ്റവുമധികം സന്തുഷ്ടനായതും ഭീഷ്മ ദേവൻ തന്നെയായിരുന്നു.
ഭീഷ്മർ ഭഗവാൻറെ അത്യുന്നതനായ ഒരു ഭക്തനായിരുന്നു എങ്കിൽപോലും അദ്ദേഹം ഭഗവാന്റെ ഇച്ഛപ്രകാരം പാണ്ഡവർക്ക് എതിരായി യുദ്ധം ചെയ്യാനായി തീരുമാനിച്ചു. ഭീഷ്മരെ പോലെ അതിശക്തനായ ഒരു പോരാളിയായിരുന്നാൽ കൂടെയും തെറ്റിന്റെ വശത്ത് നിന്നുകൊണ്ട് വിജയിക്കാൻ സാധിക്കില്ലെന്ന് കാണിച്ചു കൊടുക്കാൻ ഭഗവാൻ ആഗ്രഹിച്ചു
ദുരോധനനാണ് തന്നെ ഏറെക്കാലം പരിപാലിച്ചതെന്നും മറുവശം ചേർന്നാൽ താൻ നന്ദികെട്ടവനാത്തീരുമെന്നും ഭീഷ്മർ കരുതി. ദുര്യോധനൻ തന്നെ പരിപാലിക്കുന്നുണ്ടെങ്കിലും പാണ്ഡവരുടെ സ്വത്ത് അപഹരിച്ചതിന് ശേഷമാണ് അവൻ അങ്ങനെ ചെയ്യുന്നത് എന്ന് അദ്ദേഹം കരുതിയില്ല.
ഭഗവാൻ കൃഷ്ണൻ തൻറെ ഭക്തനായ ഭീഷ്മരെ പ്രീതിപ്പെടുത്താൻ ആഗ്രഹിച്ചു, തൻറെ വാഗ്ദാനത്തേക്കാൾ പ്രധാനമായി ഭീഷ്മൻറെ വാഗ്ദാനം അവിടുന്ന് പാലിച്ചു. കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് താൻ ആയുധങ്ങളില്ലാതെ തുടരുമെന്നും തൻ്റെ ശക്തി ഒരു കക്ഷിക്കും വേണ്ടി ഉപയോഗിക്കില്ലെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ അർജ്ജുനനെ സംരക്ഷിക്കാൻ രഥത്തിൽ നിന്ന് ഇറങ്ങി രഥത്തിൻറെ ചക്രം എടുത്ത് കോപാകുലനായി ധൃതിയിൽ ഭീഷ്മരുടെ നേരെ പാഞ്ഞടുത്തു. ഭീഷ്മർ ഉടനടി ആയുധങ്ങൾ ഉപേക്ഷിച്ച് തൻ്റെ പ്രിയപ്പെട്ട ഭഗവാനായ കൃഷ്ണനാൽ കൊല്ലപ്പെടാനായി കാത്തു നിന്നു. അന്നത്തെ യുദ്ധം ആ നിമിഷം തന്നെ അവസാനിക്കുകയും അർജ്ജുനൻ രക്ഷിക്കപ്പെടുകയും ചെയ്തു. പ്രത്യക്ഷത്തിൽ ഭഗവാൻ തൻറെ വാഗ്ദാനം ലംഘിച്ചു. ഭീഷ്മർ കൃഷ്ണൻ തന്റെ സുഹൃത്തിനെ രക്ഷിക്കാൻ എന്തെങ്കിലും ആയുധമെടുക്കുന്നത് കാണാൻ ആഗ്രഹിച്ചതിനാൽ, ഭഗവാൻ അർജ്ജുനന്റെ മരണം ഉറപ്പായതു പോലെ ഒരു സാഹചര്യം സൃഷ്ടിച്ചു.
കുരുക്ഷേത്ര യുദ്ധത്തിനുശേഷം, ശരശയ്യയിൽ കിടന്നിരുന്ന ഭീഷ്മദേവൻ, അർജ്ജുനൻറെ രഥത്തിൻറെ സാരഥിയായിയിട്ടുള്ള ശ്രീകൃഷ്ണ ഭഗവാൻ്റെ സവിശേഷമായ രൂപം സ്മരിച്ചു. ഭക്തിയുടെ പ്രാഥമീക രസങ്ങളിലൊന്നായ ബാഹ്യ രസത്തോടൊപ്പം ദ്വീതീയരസങ്ങളിലൊന്നായ വീരരസവും അദ്ദേഹം പ്രദർശിപ്പിച്ചു. ബന്ധമായിരുന്നു ഭഗവാൻ കൃഷ്ണനുമായി യുദ്ധക്കളത്തിലെ അവരുടെ പോരാട്ടം അദ്ദേഹം ആസ്വദിച്ചു. ഭീഷ്മർ ഭഗവാന്റെ ഉന്നത ഭക്തനായതിനാൽ, ഈ ലോകത്തോട് വിടപറയുമ്പോൾ ഭഗവാൻ കൃഷ്ണൻ തന്നെ നേരിട്ട് സന്നിഹിതനായിരുന്നു.
വിഷ്ണു സഹസ്രനാമം ആണ് ഭീഷ്മരുടെ പ്രധാന രചനകളിൽ ഒന്ന്. ഭഗവാനെക്കുറിച്ച് നിരവധി രചനകൾ ഉണ്ടായിട്ടുണ്ടെങ്കിലും, രചിക്കുമ്പോൾ ഭഗവാൻ നിന്നുകൊണ്ട് ഭീഷ്മരെ ശ്രവിച്ചതിനാൽ ഇത് സവിശേഷമാണ്. അങ്ങനെ അദ്ദേഹം പൂർണത പ്രാപിക്കുകയും ഭഗവാൻറെ സുന്ദരമായ രൂപം കണ്ട് തൻറെ ശരീരം കുരുക്ഷേത്രത്തിൽ ഉപേക്ഷിച്ച് ഭഗവദ് ധാമത്തിലേക്ക് മടങ്ങുകയും ചെയ്തു.
ഹരേ കൃഷ്ണ