ഭഗവദ്ഗീത(9.32)യിൽ പ്രസ്താവിച്ചിട്ടുള്ളതു പോലെ, സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ് തേ പി യാന്തി പരാം ഗതിം. സ്ത്രീകൾ പൊതുവെ ആദ്ധ്യാത്മിക തത്ത്വങ്ങൾ പിന്തുടരാൻ മതിയായ ബലമുളളവരായി പരിഗണിക്കപ്പെടുന്നില്ല. പക്ഷേ ഭാഗ്യവതിയായ ഒരു സ്ത്രീയ്ക്ക് ആദ്ധ്യാത്മികമായി ഉന്നതി പ്രാപിച്ചിട്ടുള്ള അനുയോജ്യനായ ഒരു ഭർത്താവിനെ ലഭിക്കുകയും അവൾ എല്ലായ്പ്പോഴും അവൻ്റെ സേവനങ്ങളിൽ ലീനയാവുകയും ചെയ്യുന്നപക്ഷം, അവൾക്കും അവളുടെ ഭർത്താവിന് ലഭിക്കുന്ന അതേ പ്രയോജനം ലഭിക്കും. സൗഭരി മുനിയുടെ പത്നിമാരും അദ്ദേഹത്തിന്റെ ആദ്ധ്യാത്മികശക്തിയുടെ സ്വാധീനത്താൽ അദ്ദേഹത്തോടൊപ്പം ആദ്ധ്യാത്മിക ലോകത്തിൽ പ്രവേശിച്ചുവെന്ന് ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു. അവർ യോഗ്യരായിരുന്നില്ല. പക്ഷെ അവർ അവരുടെ ഭർത്താവിന്റെ വിശ്വസ്ത അനുയായികളായിരുന്നതിനാൽ അവരും അദ്ദേഹത്തോടൊപ്പം ആദ്ധ്യാത്മികലോകത്തിലേയ്ക്ക് പ്രവേശിച്ചു. അപ്രകാരം ഒരു സ്ത്രീ അവളുടെ ഭർത്താവിൻ്റെ വിശ്വസ്തയായ പരിചാരികയായിരിക്കണം. അങ്ങനെയായാൽ, ഭർത്താവ് ആദ്ധ്യാത്മികമായി ഉയരുന്നപക്ഷം ഭാര്യയ്ക്കും ആദ്ധ്യാത്മിക ലോകത്തിൽ പ്രവേശിക്കുവാനുള്ള അവസരം തന്നത്താനെ ലഭിക്കും.
(ശ്രീമദ് ഭാഗവതം 9.6.55 / ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆