ഒരിക്കലും ഭഗവാനിൽ നിന്ന് വേർപെടുകയില്ലാത്ത ഭാഗ്യദേവതയുടെ പൊരുൾ ഇവിടെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. ഭാഗ്യദേവതയോട് അമിതമായ പ്രിയമുള്ള ഭൗതികലോകത്തിലെ ജനങ്ങൾ അവളെ ധനത്തിന്റെ രൂപത്തിൽ ആഗ്രഹിക്കുന്നു. എന്തുതന്നെയായാലും ഭാഗ്യദേവത ഭഗവാൻ വിഷ്ണുവിൽ നിന്ന് വേർപെടുത്താൻ കഴിയാത്തവളാണെന്ന് അവർ മനസിലാക്കണം. ഭാഗ്യദേവത വിഷ്ണുഭഗവാനോടൊപ്പം ആരാധിക്കപ്പെടേണ്ടതാണെന്നും അവൾക്ക് പ്രത്യേക ആരാധന വേണ്ടതില്ലെന്നും ഭൗതികവാദികൾ മനസിലാക്കണം. ഭാഗ്യദേവതയുടെ അനുഗ്രഹം തേടുന്ന ഭൗതികവാദികൾ ഭൗതികമായ ഐശ്വര്യങ്ങൾ സിദ്ധിക്കാൻ വിഷ്ണുഭഗവാനെയും ലക്ഷ്മിദേവിയെയും ഒരുമിച്ച് ആരാധിക്കണം. ഭൗതികവാദി, സീതാദേവിയെയും ഭഗവാൻ രാമചന്ദ്രനെയും വേർപെടുത്താൻ തുനിഞ്ഞ രാവണന്റെ നയം പിന്തുടർന്നാൽ രാവണൻ തുടച്ചു നീക്കപ്പെട്ടതുപോലെ തുടച്ചു നീക്കപ്പെടും. ഭാഗ്യദേവതയുടെ അനുഗ്രഹത്താൽ ഈ ലോകത്തിൽ വലിയ ധനികരായവർ അവരുടെ ധനം ഭഗവാന്റെ സേവനത്തിനുവേണ്ടി ചെലവഴിക്കണം. അങ്ങനെ ചെയ്യുന്നപക്ഷം അവർക്ക് തങ്ങളുടെ ഐശ്വര്യപൂർണമായ സ്ഥിതിയിൽ പ്രതിബന്ധങ്ങളൊന്നുമില്ലാതെ തുടരാൻ കഴിയും.
( ശ്രീമദ് ഭാഗവതം 4/15/3/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
