“ശുദ്ധ ഭക്തി ആപ്പിന്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ നമുക്ക് അതിയായ സന്തോഷമുണ്ട്! ആയിരക്കണക്കിന് ഭക്തർക്ക് പ്രയോജനം ചെയ്ത നമ്മുടെ വെബ്സൈറ്റിന്റെ വിജയത്തെ അടിസ്ഥാനമാക്കി, ഇപ്പോൾ നമ്മുടെ സേവനങ്ങൾ മൊബൈൽ ഉപകരണങ്ങളിലേക്കും കൊണ്ടുവരുന്നു.
ഈ ആപ്പ് മലയാളി ഭക്തർക്കും ആത്മീയ വളർച്ച ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു നിധിശേഖരമാണ്.
ശുദ്ധ ഭക്തി ആപ്പിന്റെ സവിശേഷതകൾ: – ~ ഉത്സവങ്ങളെയും ആത്മീയ വിഷയങ്ങളെയും കുറിച്ചുള്ള 10,000+ പോസ്റ്ററുകൾ ~ ശ്രീല പ്രഭുപാദരുടെ പ്രഭാഷണങ്ങളും വിവർത്തനങ്ങളും ~ വിവിധ ആത്മീയ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ~ വൈഷ്ണവ ആചാര്യന്മാരുടെ കഥകൾ, അവതാരങ്ങൾ, പുണ്യസ്ഥലങ്ങൾ മുതലായവ ഭക്തനോ പ്രചണ വ്യക്തിയോ ആകട്ടെ, ഈ ആപ്പ് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണ്.