ശ്രീ രാധാഷോഡശനാമ സ്തോത്രം — ശ്രീരാധാറാണിയുടെ 16 നാമങ്ങൾ ബ്രഹ്മവൈവർത്ത പുരാണത്തിലെ ശ്രീകൃഷ്ണജന്മഖണ്ഡം (അദ്ധ്യായം 17, ശ്ലോകങ്ങൾ 220-240) അനുസരിച്ച് ശ്രീനാരായണ ഭഗവാൻ അരുളിച്ചെയ്ത ശ്രീരാധാദേവിയുടെ തിരുനാമങ്ങൾ:
ശ്രീനാരായണ ഉവാച: രാധാ രാസേശ്വരീ രാസവാസിനീ രസികേശ്വരീ ।
കൃഷ്ണപ്രാണാധികാ കൃഷ്ണപ്രിയാ കൃഷ്ണസ്വരൂപിണീ ॥ 1 ॥
കൃഷ്ണവാമാംഗസംഭൂതാ പരമാനന്ദരൂപിണീ ।
കൃഷ്ണാ വൃന്ദാവനീ വൃന്ദാ വൃന്ദാവനവിനോദിനീ ॥ 2 ॥
ചന്ദ്രാവലീ ചന്ദ്രകാന്താ ശരച്ചന്ദ്രപ്രഭാനനാ ।
നാമാന്യേതാനി സാരാണി തേഷാമഭ്യന്തരാണി ച ॥ 3 ॥
ശ്രീരാധാ നാമാർത്ഥങ്ങൾ:
01) രാധാ: പരമോന്നതമായ ദിവ്യഭക്തിരസാനന്ദം പ്രസാദിക്കുന്നവൾ.
02) രാസേശ്വരീ: രാസക്രീഡയുടെ അധിഷ്ഠാത്രിയായ ദേവി.
03) രാസവാസിനീ: രാസലീലകളിൽ സദാ നിവസിക്കുന്നവൾ.
04) രസികേശ്വരീ: ദിവ്യമായ ഭക്തിരസങ്ങൾ ആസ്വദിക്കുന്ന ഭക്തോത്തമന്മാരുടെ ഈശ്വരി.
05) കൃഷ്ണപ്രാണാധികാ: ശ്രീകൃഷ്ണഭഗവാന് തന്റെ നിജപ്രാണനേക്കാൾ പ്രിയപ്പെട്ടവൾ.
06) കൃഷ്ണപ്രിയാ: ശ്രീകൃഷ്ണ ഭഗവാന്റെ ഏറ്റവും പ്രിയങ്കരിയായ നിത്യസഖി.
07) കൃഷ്ണസ്വരൂപിണീ: സമസ്ത ഭാവങ്ങളിലും ശ്രീകൃഷ്ണ ഭഗവാനോട് പൂർണ്ണമായും തന്മയീഭവിച്ച സ്വരൂപത്തോടുകൂടിയവൾ.
08) കൃഷ്ണവാമാംഗസംഭൂതാ: ശ്രീകൃഷ്ണ ഭഗവാന്റെ വാമാംഗത്തിൽ (ഇടതുഭാഗത്ത്) നിന്ന് പ്രകടമായവൾ.
09 ) പരമാനന്ദരൂപിണീ: പരമോന്നത ആനന്ദമൂർത്തിയായ ആഹ്ലാദിനി-ശക്തി.
10) കൃഷ്ണാ: സർവ്വോത്കൃഷ്ടമായ പരമമുക്തി സമ്മാനിക്കുന്നവൾ.
11) വൃന്ദാവനീ: വൃന്ദാവനത്തിൽ നിത്യമായി വസിക്കുന്നവൾ.
12) വൃന്ദാ: തന്റെ പ്രിയസഖിമാരുടെ വൃന്ദത്തോടൊത്ത് സദാ വിളങ്ങുന്നവൾ.
13) വൃന്ദാവനവിനോദിനീ: വൃന്ദാവനധാമത്തിൽ നാനാവിധ ദിവ്യലീലകളിൽ ആനന്ദിക്കുന്നവൾ.
14) ചന്ദ്രാവലീ: അനേകം ചന്ദ്രന്മാരുടെ ശോഭ തിങ്ങിവിളങ്ങുന്ന ദിവ്യരൂപത്തോടുകൂടിയവൾ.
15) ചന്ദ്രകാന്താ: പൂർണ്ണചന്ദ്രന്റെ കാന്തി ഒത്തിണങ്ങിയ ദേവമനോഹരമായ പ്രഭയുള്ളവൾ.
16) ശരച്ചന്ദ്രപ്രഭാനനാ: ശരൽക്കാലത്തിലെ പൂർണ്ണചന്ദ്രനെപ്പോലെ തിളങ്ങുന്ന പ്രസന്നവദനയോടുകൂടിയവൾ.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ആത്മീയ വിഷയങ്ങൾ വായിക്കുവാനും കേൾക്കുവാനുമായി താഴെ കാണുന്ന ലിങ്കുകൾ വഴി ഞങ്ങളോടൊപ്പം ചേരുക:
🌐 Website: https://suddhabhaktimalayalam.com
📲 Mobile App: https://play.google.com/store/apps/details?id=com.destine.suddhabhakti
✈️ Telegram: https://t.me/suddhabhaktimalayalam
💬 WhatsApp:https://chat.whatsapp.com/IElaVAiyfJsFQXEVZfbonR?mode=wwt
▶️ YouTube: https://www.youtube.com/@suddhabhakti
📘 Facebook:https://facebook.com/share/17aJNJJKiy
📷 Instagram:https://instagram.com/suddhabhaktimalayalam1
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.