ഒരുവൻ്റെ അഭിരുചിക്കും ശക്തിക്കുമനുസരിച്ച് ശ്രവണം, കീർത്തനം, സ്മരണം എന്നിവയെ പിന്തുടരുന്നതാണ് പാദസേവനം. ഒരുവൻ ഭഗവാൻ്റെ പാദപങ്കജങ്ങളെക്കുറിച്ച് നിരന്തരം ചിന്തിക്കുമ്പോൾ സ്മരണം പരിപൂർണതയിലെത്തുന്നു. ഭഗവാൻ്റെ പാദപങ്കജങ്ങളെക്കുറിച്ച് തീവ്രമായി ചിന്തിക്കാനുള്ള അഭിനിവേശത്തെ പാദസേവനമെന്നുവിളിക്കുന്നു. ഒരുവൻ പാദസേവനത്തെ ഇടവിടാതെ മുറുകെ പിടിക്കുമ്പോൾ, ഭഗവാൻ്റെ രൂപദർശനം, രൂപസ്പർശം, ഭഗവാന്റെ രൂപത്തെ അല്ലെങ്കിൽ ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കൽ, ഭഗവദ് രൂപദർശനത്തിനായി ജഗന്നാഥപുരി, ദ്വാരക, മഥുര തുടങ്ങിയ സ്ഥലങ്ങളുടെ സന്ദർശനം, ഗംഗയിലോ യമുനയിലോ സ്നാനം തുടങ്ങിയ മറ്റു പ്രക്രിയകളും ക്രമേണ ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു. ഗംഗയിൽ സ്നാനം ചെയ്യുന്നതും ഒരു പരിശുദ്ധ വൈഷ്ണവനെ സേവിക്കുന്നതും തദീയ-ഉപാസനം എന്നറിയപ്പെടുന്നു. ഇതും പാദസേവനത്തിൽ ഉൾപ്പെടും. തദീയ എന്നവാക്കിൻ്റെ അർത്ഥം, “ഭഗവാനുമായി ബന്ധപ്പെട്ട” എന്നാണ്. വൈഷ്ണവരെയും, തുളസിയെയും, ഗംഗയെയും, യമുനയെയും സേവിക്കുന്നതും പാദസേവനമാണ്. പാദസേവനത്തിൻ്റെ ഈ പ്രക്രിയകളെല്ലാം ആദ്ധ്യാത്മിക ജീവിതത്തിൽ വളരെപ്പെട്ടെന്ന് ഉന്നതി പ്രാപിക്കാൻ സഹായകമാണ്.
ശ്രീമദ് ഭാഗവതം 7.5.23-24
തുടരും . . . . . . .
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆