ഒരുനാൾ ശ്രീ ചൈതന്യമഹാപ്രഭു തൻ്റെ നൃത്തം പൂർത്തിയാക്കിയപ്പോൾ, ഒരു ബ്രാഹ്മണപത്നി വന്ന് അവിടുത്തെ ചരണങ്ങൾ പിടിച്ചു. (ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.17.243 )
അവൾ അവിടുത്തെ പാദധൂളി വീണ്ടും വീണ്ടും സ്വീകരിച്ചപ്പോൾ ഭഗവാന് അത്യധികം അസന്തുഷ്ടി ഉളവായി
ഒരു മഹാവ്യക്തിയുടെ പാദങ്ങൾ തൊടുന്നത് ആ ധൂളി സ്വീകരിക്കുന്ന വ്യക്തിക്ക് വളരെ നല്ലതാണ്, പക്ഷേ ഒരു വൈഷ്ണവൻ ആരെയും തൻ്റെ പാദധൂളി സ്വീകരിക്കാൻ അനുവദിക്കരുതെന്ന് മഹാപ്രഭുവിന്റെ ഈ അസന്തുഷ്ടി സൂചിപ്പിക്കുന്നു.
ഒരു മഹാവ്യക്തിയുടെ പാദാരവിന്ദധൂളി സ്വീകരിക്കുന്ന ഒരുവൻ തന്റെ പാപപ്രവൃത്തികൾ ആ മഹാവ്യക്തിയിലേക്ക് മാറ്റുന്നു. ആരുടെ ധൂളിയാണോ സ്വീകരിക്കുന്നത് ആ വ്യക്തി വളരെ ശക്തനല്ലാത്തപക്ഷം, ധൂളി സ്വീകരിക്കുന്ന വ്യക്തിയുടെ പാപഫലങ്ങൾ സഹിക്കണം. അതുകൊണ്ട് സാധാരണ ഗതിയിൽ അത് അനുവദിക്കരുത്. ചിലപ്പോൾ വലിയ സമ്മേളനങ്ങളിൽ ജനങ്ങൾ ഞങ്ങളുടെ പാദങ്ങൾ സ്പർശിച്ച് ഇതേ പ്രയോജനം നേടാറുണ്ട്. ഇതുമൂലം ഞങ്ങൾക്ക് ചിലപ്പോൾ ചില രോഗങ്ങളുടെ ബാധയാൽ ക്ലേശിക്കേണ്ടി വരാറുണ്ട്. കഴിയുന്നിടത്തോളം പുറത്തു നിന്നുളള ആരെയും പാദധൂളി സ്വീകരിക്കുന്നതിനായി പാദങ്ങളിൽ സ്പർശിക്കാൻ അനുവദിക്കരുത്. ശ്രീചൈതന്യമഹാപ്രഭു സ്വയം മാതൃകയാക്കി ഇത് പ്രദർശിപ്പിച്ചിട്ടുണ്ട്, അടുത്ത ശ്ലോകത്തിൽ വിവരിച്ചിട്ടുള്ളതുപോലെ. (ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.17.244 )
ആ സ്ത്രീയുടെ പാപപ്രവൃത്തികൾ വിഫലീകരിക്കുന്നതിനായ അവിടുന്ന് തൽക്ഷണം ഗംഗയിലേക്ക് ചാടി. നിത്യാനന്ദപ്രഭുവും ഹല ദാസനും അവിടുന്നിനെ ഗംഗയിൽ നിന്ന് കരകയറ്റി.
ശ്രീചൈതന്യമഹാപ്രഭു ഈശ്വരൻ തന്നെയാണ്, പക്ഷേ അവിടുന്ന് ഒരു പ്രചാരകന്റെ ഭാഗം അഭിനയിക്കുകയായിരുന്നു. വൈഷ്ണവന്റെ പാദങ്ങൾ സ്പർശിക്കാനും പാദധൂളി സ്വീകരിക്കാനും ഒരു വ്യക്തിയെ അനുവദിച്ചാൽ, ധൂളി സ്വീകരിക്കുന്ന വ്യക്തിക്ക് അത് നല്ലതും ധൂളി സ്വീകരി ക്കാൻ അനുവദിക്കുന്ന വ്യക്തിക്ക് ദോഷവുമായിരിക്കുമെന്ന് ഓരോ പ്രചാരകനും അറിഞ്ഞിരിക്കണം. കഴിയുന്നിടത്തോളം, ഈ രീതി സാധാരണ നിലയിൽ ഒഴിവാക്കേണ്ടതാണ്. ദീക്ഷ സ്വീകരിച്ച ശിഷ്യന്മാരെ മാത്രമേ ഈ പ്രയോജനം നേടാൻ അനുവദിക്കാവൂ, മറ്റുള്ളവരെ അനുവദിക്കരുത്. പാപ പ്രവൃത്തികളിൽ മുഴുകുന്നവരെ പൊതുവെ ഒഴിവാക്കണം.
(ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.17.245 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆