മാനവജീവിതത്തെ വിജയപൂർണമായി പര്യവസാനിപ്പിക്കാൻ ഒരാളെ പ്രാപ്തനാക്കുവാൻ മാത്രമാണ് സംസ്കാരസമ്പന്നരായ മാനവർക്ക് വർണാശ്രമധർമം നിർദേശിക്കപ്പെട്ടത്. ‘ആത്മസാക്ഷാത്കാരം’, തിന്നുക, ഉറങ്ങുക, ഭയപ്പെടുക, മൈഥുനത്തിലേർപ്പെടുക എന്നീ പ്രക്രിയകളിൽ മാത്രം വ്യാപൃതരായ നിന്ദ്യമായ മൃഗജീവിതത്തേക്കാളും ശ്രേഷ്ഠമായതാകുന്നു.
ഭീഷ്മദേവൻ, എല്ലാ മനുഷ്യർക്കും ഒമ്പതു വിധ യോഗ്യതകൾ ഉപദേശിച്ചു.
(1) ദേഷ്യപ്പെടുരുത്
(2) കളവുപറയരുത്
(3) തുല്യമായി ധനം വിതരണം ചെയ്യുക
(4) മാപ്പുനൽകുക
(5) നിയമാനുസൃതമായി സ്വീകരിച്ച പത്നിയിൽ മാത്രം ശിശുക്കളെ ജനിപ്പിക്കുക
(6) ആരോഗ്യകരമായ ശരീരവും, പരിശുദ്ധമായൊരു മനസ്സും വളർത്തിയെടുക്കുക.
(7) ആരോടും ശത്രുതാഭാവത്തിൽ ഉപദ്രവകരമായി പെരുമാറാതിരിക്കുക
(8) ലളിത ജീവിതം നയിക്കുക (വിനയാന്വിതനായിരിക്കുക)
(9) സേവകർക്കും, കീഴ് ജീവനക്കാർക്കും അവലംബമായിരിക്കുക.
മുകളിൽ പ്രസ്താവിച്ച പ്രാഥമിക ഗുണങ്ങൾ ആർജിക്കാത്തപക്ഷം ഒരാളെ സംസ്കാരസമ്പന്നനെന്ന് വിശേഷിപ്പിക്കരുത്.
(ശ്രീമദ് ഭാഗവതം 1.9.26 – ഭാവാർത്ഥം