ഒരുനാൾ കൃഷ്ണനും ബലരാമനും യമുനാതീരത്തു കളിക്കുമ്പോൾ വത്സാസുരൻ എന്നു പേരുള്ള ഒരസരുൻ ഒരു പശുക്കുട്ടിയുടെ രൂപം ധരിച്ച് അവരെ കൊല്ലാനായി അവിടെയെത്തി. പശുക്കുട്ടിയുടെ രൂപമായതിനാൽ അസുരന് മറ്റു പശുക്കുട്ടികളുമായി കൂടിച്ചേരാൻ പറ്റുമല്ലോ. കൃഷ്ണൻ ഇതു പ്രത്യേകം ശ്രദ്ധിച്ചു. ഉടനെ തന്നെ അസുരൻ്റെ ആഗമനത്തെക്കുറിച്ച് ബലരാമനോടു പറയുകയും ചെയ്തു. ഇരുവരും അവൻ്റെ പിന്നിൽക്കൂടി കൂടിപതുങ്ങി നടന്നു. ഓർക്കാപ്പുറത്ത് അവനെ കടന്നാക്രമിക്കുകയും ചെയ്തു. കൃഷ്ണൻ ആ പശുക്കുട്ടിയുടെ പിൻകാലുകളും വാലും കൂട്ടിപ്പിടിച്ചു. ശക്തിയായി തലങ്ങും വിലങ്ങും അടിച്ചു. എന്നിട്ട് ഒരു മരത്തിലേക്ക് വലിച്ചോരേറും കൊടുത്തു. അസുരൻ ജീവൻ നഷ്ടപ്പെട്ട് മരമുകളിൽ നിന്നു തറയിൽ വീണു. അസുരൻ തറയിൽ ചത്തു കിടക്കുന്നതുകണ്ട് കളിക്കൂട്ടുകാർ കൃഷ്ണനെ അഭിനന്ദിച്ചു. “ഭേഷ് ബലേ ഭേഷ്’ എന്നാർത്തു വിളിച്ചു. വലിയ സംതൃപ്തിയോടെ ആകാശത്തിൽ നിന്നു ദേവന്മാർ പുഷ്പവൃഷ്ടി തുടങ്ങി. ഈ വിധത്തിൽ സൃഷ്ടിയുടെ മുഴുവൻ സംരക്ഷകരായ കൃഷ്ണനും ബലരാമനും എല്ലാ ദിവസവും രാവിലെ പശുക്കുട്ടികളെ രക്ഷിച്ചു പോന്നു. ഇങ്ങനെ ഇടയക്കുട്ടികളെന്ന നിലയ്ക്ക് അവർ ബാലലീലകളിൽ അതീവ സന്തോഷത്തോടെ ഏർപ്പെട്ടു.
വത്സാസുരൻ കുടിലമായ പ്രവർത്തികളിൽ കലാശിക്കുന്ന, അത്യാഗ്രഹം ഉളവാക്കുന്ന രീതിയിലുള്ള ബാലിശമായ മനോഭാവത്തെ പ്രതിനിധീകരിക്കുന്നു എന്ന് ഭക്തിവിനോദഠാക്കൂർ തന്റെ ചൈതന്യശിക്ഷാമൃതത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ശ്രീമദ് ഭാഗവതം 10.11
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆