ശ്രവണ കീർത്തന പ്രക്രിയകൾ പതിവായി അനുഷ്ഠിച്ച് ഹൃദയം ശുദ്ധമായിക്കഴിഞ്ഞാൽ സ്മരണം ശുപാർശ ചെയ്തിരിക്കുന്നു. ശ്രീമദ്ഭാഗവതത്തിൽ (2.1.11) ശുകദേവഗോസ്വാമി പരീക്ഷിത് മഹാരാജാവിനോട് പറയുന്നു:
ഏതൻ നിർവിദ്യമാനാനാം ഇച്ഛതാം അകുതോ-ഭയം യോഗിനാം നൃപ നിർണീതം ഹരേർ നാമാനുകീർത്തനം
“അല്ലയോ രാജാവേ, എല്ലാ ലൗകിക ബന്ധങ്ങളും പരിത്യജിച്ച മഹായോഗികൾക്കും, എല്ലാ ഭൗതികാസ്വാദനവും ആഗ്രിക്കുന്നവർക്കും, അതീന്ദ്രിയ ജ്ഞാനത്താൽ സ്വയം പര്യാപ്തരായവർക്കും ഭഗവാന്റെ ദിവ്യനാമത്തിൻ്റെ നിരന്തര കീർത്തനം ശുപാർശ ചെയ്തിരിക്കുന്നു.” ഭഗവാനുമായുള്ള വ്യത്യസ്ത ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ തരത്തിലുളള നാമാനുകീർത്തനങ്ങളും അപ്രകാരം വ്യത്യസ്ത ബന്ധങ്ങളുടെയും ആദ്ധ്യാത്മികരസങ്ങളുടെയും അടിസ്ഥാനത്തിൽ അഞ്ചു വിധത്തിലുളള അനുസ്മരണവുമുണ്ട്. അവ താഴെ പറയുന്നു:
(1) ഭഗവാൻ്റെ ഒരു പ്രത്യേകരൂപം ആരാധിക്കുന്നതിൽ അന്വേഷണം നടത്തുക
(2) മനസിനെ ഒരു വിഷയത്തിൽ ഏകാഗ്രമാക്കുകയും, മറ്റെല്ലാവിഷയങ്ങളുടെയും ചിന്തകളിൽ നിന്നും വികാരങ്ങളിൽ നിന്നും ഇച്ഛകളിൽ നിന്നും പിൻവലിക്കുകയും ചെയ്യുക.
(3) ഭഗവാൻ്റെ ഏതെങ്കിലും ഒരു രൂപത്തിൽ ഏകാഗ്ര ചിത്തനാവുക (ഇതിനെ ധ്യാനമെന്നു വിളിക്കുന്നു)
(4) മനസിനെ തുടർച്ചയായി ഭഗവദ് രൂപത്തിൽ ഏകാഗ്രമാക്കുക (ഇതിനെ ധ്രുവാനുസ്മൃതി, അല്ലെങ്കിൽ പരിപൂർണ ധ്യാനം എന്നുവിളിക്കുന്നു)
(5) ഒരു പ്രത്യേക രൂപത്തിൽ കേന്ദ്രീകരിക്കുന്നതിനുള്ള ഇഷ്ടത്തെ ഉണർത്തിയെടുക്കുക (ഇതിനെ സമാധി എന്നു വിളിക്കുന്നു).
ഭഗവാൻ്റെ, പ്രത്യേക പരിതസ്ഥിതികളിലുള്ള പ്രത്യേക ലീലകളിൽ മനസ്സ് കേന്ദ്രീകരിക്കുന്നതിനെയും സ്മരണമെന്നുവിളിക്കുന്നു. അതിനാൽ ഭഗവാനുമായുള്ള ഒരുവൻ്റെ ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ അഞ്ചു വിധത്തിലും സമാധി സാധ്യമാണ്. ശാന്തരസ തലത്തിലുള്ള ഭക്തൻ്റെ സമാധിയെ മാനസിക ഏകാഗ്രതയെന്നു പ്രത്യേകം വിളിക്കുന്നു.
ശ്രീമദ് ഭാഗവതം 7.5.23-24
തുടരും . . . . . . .
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆