പതിനേഴാം അദ്ധ്യായം ഗംഗാനദിയുടെ ഉത്ഭവവും അതെങ്ങനെയാണ് ഇളാവൃതവർഷത്തിലും അതിനു ചുറ്റിനും പ്രവഹിക്കുന്നതെന്നും വിവരിക്കുന്നു. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ നാലിലൊന്നു വിസ്തരണങ്ങളുടെ ഭാഗമായ സങ്കർഷണ ഭഗവാന് മഹാദേവൻ സമർപിക്കുന്ന ഒരു പ്രാർത്ഥനയുടെ വിവരണവും ഈ അദ്ധ്യായത്തിലുണ്ട്. ബലി മഹാരാജാവ് ഒരിക്കൽ യജ്ഞം നടത്തുമ്പോൾ വിഷ്ണു ഭഗവാൻ അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹത്തിനു മുന്നിൽ ത്രിവിക്രമൻ, അഥവാ വാമനനായി പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നടി ഭൂമി ദാനം ചോദിച്ചു. രണ്ടു ചുവടുകൊണ്ട് ത്രിലോകങ്ങളുമളന്ന ഭഗവാൻ്റെ ഇടതുപാദത്തിൻ്റെ പെരുവിരൽ ലോകത്തിന്റെ ആവരണത്തിൽ തുളഞ്ഞു കയറി. ആ ദ്വാരത്തിലൂടെ കാരണസമുദ്രത്തിലെ ഏതാനും ജലബിന്ദുക്കൾ ചോർന്നൊഴുകി മഹാദേവന്റെ ശിരസിൽ പതിക്കുകയും, അവ ആയിരം യുഗം മുഴുവൻ അദ്ദേഹത്തിൻ്റെ മുടിയിൽ കുടുങ്ങിക്കിടക്കുകയും ചെയ്തു. ഈ ജലതുളളികളാണ് വിശുദ്ധയായ ഗംഗാനദി. വിഷ്ണുവിൻ്റെ പാദങ്ങൾക്കു കീഴിൽ സ്ഥിതി ചെയ്യുന്ന സ്വർഗീയ ലോകങ്ങളിലേക്ക് അത് ആദ്യം പ്രവഹിക്കുന്നു. ഗംഗാനദി, ഭാഗീരഥി, ജാഹ്നവി തുടങ്ങി അനേകം പേരുകളിൽ അറിയപ്പെടുന്നു. ഗംഗ ധ്രുവലോകത്തെയും, സപ്തർഷികളുടെ ലോകത്തെയും പവിത്രീകരിക്കുന്നു, എന്തുകൊണ്ടെന്നാൽ, ധ്രുവനും മുനിമാർക്കും ഭഗവാൻ്റെ പങ്കജപാദങ്ങളെ സേവിക്കുക എന്നതൊഴിച്ച് ആഗ്രഹങ്ങളൊന്നുമില്ല.
ഭഗവാന്റെ പങ്കജ പാദങ്ങളിൽ നിന്നുത്ഭവിക്കുന്ന ഗംഗാനദി സ്വർഗീയ ഗ്രഹങ്ങളിൽ, പ്രത്യേകിച്ചും ചന്ദ്രനിൽ നിറഞ്ഞു കവിയുകയും പിന്നീട് മേരു പർവതത്തിനു മുകളിലുളള ബ്രഹ്മപുരിയിലൂടെ പ്രവഹിക്കുകയും ചെയ്യുന്നു. ഇവിടെ നദി സീത, അളകനന്ദ, ചക്ഷു, ഭദ്ര എന്നിങ്ങനെ നാലു ശാഖകളായി വിഭജിക്കപ്പെടുകയും അവിടെ നിന്ന് ലവണസമുദ്രത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു. സീത എന്നറിയപ്പെടുന്ന ശാഖ, ശേഖരം, ഗന്ധമാദനം എന്നീ പർവതങ്ങളിലൂടെ ഭാരതവർഷത്തിലേക്കൊഴുകി പടിഞ്ഞാറു ഭാഗത്തു ലവണസമുദ്രത്തിൽ ലയിച്ചു ചേരുന്നു. ചക്ഷു എന്ന ശാഖമാല്യവാൻ ഗിരിയിലൂടെ ഒഴുകി കേതുമാലവർഷത്തിലെത്തി ക്ഷാരസമുദ്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് ലയിക്കുന്നു. ഭദ്ര എന്ന ശാഖ, കുരുദേശത്തിലെത്തി ലവണസമുദ്രത്തിൻ്റെ വടക്കു ഭാഗത്ത് ചെന്നു ലയിക്കുന്നതിനു മുമ്പ് മേരു, കുമുദം, നീലം, ശ്വേതം, ശൃംഗവാൻ എന്നീ പർവതങ്ങളിലൂടെ പ്രവഹിക്കുന്നു. അളകനന്ദയെന്ന ശാഖ ബ്രഹ്മാലയത്തിലൂടെ പ്രവഹിച്ച് ഹേമകുടം, ഹിമകൂടം എന്നീ പർവതങ്ങളെ മറികടന്ന് ഭാരതവർഷത്തിലെത്തി തെക്കു ഭാഗത്തുള്ള ക്ഷാരസമുദ്രത്തിൽ ചേരുന്നു. മറ്റനേകം നദികളും അവയുടെ ശാഖകളും ഈ ഒമ്പത് വർഷങ്ങളിലൂടെ ഒഴുകുന്നുണ്ട്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
