അർത്ഥം:
1) പരിപൂർണ്ണത ആഗ്രഹിക്കുന്നവർ നരസിംഹദേവനെ ആരാധിക്കേണ്ടതാണ്. സഭാസ്തംഭത്തിൽ നിന്നും ആവിർഭവിച്ച സർവ്വശക്തനായ ശ്രീ നൃസിംഹ ഭഗവാനെ, ഭൗതികമായ എല്ലാ കടപ്പാടുകളിൽ നിന്നും മോചിതനാകാൻ ഞാൻ പ്രണമിക്കുന്നു.
2) ലക്ഷ്മിദേവി ഇടതുവശത്ത് ആലിംഗനം ചെയ്തിരിക്കുന്ന ഭഗവാൻ നരസിംഹമൂർത്തി തന്റെ ഭക്തർക്ക് അനുഗ്രഹങ്ങൾ നൽകുന്നു. ഭൗതികമായ മറ്റ് കടപ്പാടുകളിൽ നിന്നും എന്നെ മോചിപ്പിക്കാനായി സർവ്വശക്തനായ ആ നരസിംഹ ഭഗവാനെ ഞാൻ പ്രണമിക്കുന്നു.
3) കുടൽമാലകൾ ധരിച്ച അവിടുന്ന് ശംഖ്, ചക്രം, താമര, ഗദ തുടങ്ങിയ ആയുധങ്ങൾ ഏന്തിയിരിക്കുന്നു. ലൗകിക കടങ്ങളിൽ നിന്നും മുക്തി നേടാനായി സർവ്വശക്തനായ ആ നരസിംഹ ഭഗവാന് ഞാൻ പ്രണാമമർപ്പിക്കുന്നു.
4) നരസിംഹ ഭഗവാനെ സ്മരിക്കുന്നതിലൂടെ സർവ്വ പാപങ്ങളും നശിക്കുന്നു, കദ്രുവിന്റെ സന്തതികളായ സർപ്പങ്ങളുടെ വിഷഫലങ്ങൾ ഇല്ലാതാകുന്നു. മറ്റെല്ലാ കടങ്ങളിൽ നിന്നും മുക്തനാകാൻ സർവ്വശക്തനായ അവിടുത്തെ ഞാൻ വണങ്ങുന്നു.
5) അവിടുത്തെ അതിഭയങ്കരമായ സിംഹനാദത്താലും പത്തു ദിക്കുകളിലും വ്യാപിക്കുന്ന ഭയാനകമായ ദംഷ്ട്രകളാലും അവിടുന്ന് സർവ്വ ഭയങ്ങളെയും നശിപ്പിക്കുന്നു. ഭൗതിക കടപ്പാടുകളിൽ നിന്നും വിമുക്തനാകാൻ സർവ്വശക്തനായ നരസിംഹ ഭഗവാനെ ഞാൻ പ്രണമിക്കുന്നു.
6) ലക്ഷ്മീപതിയായ നരസിംഹ ഭഗവാൻ പ്രഹ്ലാദ മഹാരാജാവിന് വരങ്ങൾ നൽകുന്നവനും എന്നാൽ അസുരരാജാവായ ഹിരണ്യകശിപുവിനെ പിളർന്നു കൊന്നവനുമാണ്. സർവ്വശക്തനായ നരസിംഹ ഭഗവാനെ പ്രണമിക്കുന്നതിലൂടെ ഞാൻ കടങ്ങളിൽ നിന്നും മുക്തനാകട്ടെ.
7) തന്റെ ഭക്തർ അശുഭ ഗ്രഹങ്ങളാൽ പീഡിപ്പിക്കപ്പെടുമ്പോൾ നരസിംഹ ഭഗവാൻ അവർക്ക് അഭയം നൽകുന്നു. ലൗകിക കടപ്പാടുകളിൽ നിന്നും മോചിതനാകാൻ സർവ്വശക്തനായ നരസിംഹ ഭഗവാനെ ഞാൻ വണങ്ങുന്നു.
8) നരസിംഹ ഭഗവാൻ സർവ്വ വേദങ്ങളുടെയും വേദാന്തത്തിന്റെയും യജ്ഞങ്ങളുടെയും നാഥനാണ്. ബ്രഹ്മാവും ശിവനും മറ്റ് ദേവഗണങ്ങളും അവിടുത്തെ പ്രാർത്ഥിക്കുന്നു. മറ്റെല്ലാ കടങ്ങളിൽ നിന്നും മുക്തനാകാൻ സർവ്വശക്തനായ നരസിംഹ ഭഗവാനെ ഞാൻ പ്രണമിക്കുന്നു.
9) കടങ്ങളിൽ നിന്നുള്ള മോചനം ആഗ്രഹിച്ചുകൊണ്ട് ആരെങ്കിലും ഈ ‘ഋണമോചന സ്തോത്രം’ നിത്യവും പാരായണം ചെയ്യുന്നുവോ, അവർ ഉടൻ തന്നെ എല്ലാ കടപ്പാടുകളിൽ നിന്നും മുക്തരാകുകയും അതിവേഗം ഐശ്വര്യം സിദ്ധിക്കുകയും ചെയ്യും.
ആധാരം:
നൃസിംഹപുരാണം (ഋണമോചന നൃസിംഹ സ്തോത്രം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆