ഗൗരാംഗേര ദുകി പദ
രചയിതാവ്: നരോത്തമ ദാസ് താക്കൂർ
(1)
ഗൗരാംഗേര ദുടി പദ, ജാർ ധന സമ്പദ,
സേ ജാനേ ഭകതി-രസ-സാര ഗൗരാംഗേര
മധുര-ലീലാ, ജാർ കർണേ പ്രവേശിലാ,
ഹൃദയ നിർമല ഭേലോ താര
(2)
ജേ ഗൗരാംഗേര നാമ ലോയ, താര ഹോയ പ്രേമോദോയ,
താരേ മുയി ജായി ബോലിഹാരി
ഗൗരാംഗ-ഗുണേതേ ഝുരേ, നിത്യ-ലീലാ താരേ സ്ഫുരേ,
സേ ജന ഭകതി-അധികാരീ
(3)
ഗൗരാംഗേര സംഗി-ഗണേ, നിത്യ-സിദ്ധ കൊരി’ മാനേ,
സേ ജായ ബ്രജേന്ദ്ര-സുത-പാശ
ശ്രീ-ഗൗഡ-മണ്ഡല-ഭൂമി, ജേബാ ജാനേ ചിന്താമണി,
താര ഹോയ ബ്രജ-ഭൂമേ ബാസ
(4)
ഗൗര-പ്രേമ-രസാർണവേ, ശേ തരംഗേ ജേബാ ഡുബേ,
സേ രാധാ-മാധവ-അന്തരംഗ
ഗൃഹേ ബാ വനേതേ ഥാകേ, ‘ഹാ ഗൗരാംഗ’ ബോ’ലേ ഡാകേ,
നരോത്തമ മാഗേ താര സംഗ
1) ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ പാദപത്മങ്ങളെ ആശ്രയിക്കുന്ന ഏതൊരാൾക്കും ഭക്തിയോഗത്തിന്റെ യഥാർത്ഥ മർമ്മം ഗ്രഹിക്കാൻ സാധിക്കും. ഭഗവാൻ ഗൗരചന്ദ്രന്റെ മനോഹരമായ ലീലകളിൽ ആകൃഷ്ടനാകുന്നവന്റെ ഹൃദയത്തിലെ സർവ്വ കന്മഷങ്ങളും കഴുകിമാറ്റപ്പെട്ട് ചിത്തം നിർമ്മലമായിത്തീരുന്നു.
2) ഗൗരസുന്ദരൻ എന്നും ശ്രീകൃഷ്ണ ചൈതന്യൻ എന്നുമുള്ള തിരുനാമങ്ങൾ ഉച്ചരിക്കുന്ന മാത്രയിൽ തന്നെ ഒരാളിൽ ഭഗവദ്പ്രേമം അങ്കുരിക്കുന്നു. അങ്ങനെയുള്ളവരോട് “അതിശ്രേഷ്ഠം, അവിടുന്ന് ധന്യനാണ്” എന്ന് ഞാൻ ഉൽഘോഷിക്കുന്നു. ശ്രീ ചൈതന്യദേവന്റെ കാരുണ്യലീലകളെ ഹൃദയത്തിലേറ്റുവാങ്ങി ആനന്ദാശ്രു പൊഴിക്കുന്ന ഭക്തന്, രാധാകൃഷ്ണന്മാരുടെ നിത്യലീലകളെ ദർശിക്കാനുള്ള ഉൾക്കാഴ്ച പെട്ടെന്ന് തന്നെ കൈവരുന്നു.
3) ഭഗവാൻ ഗൗരാംഗന്റെ പാർശ്വവർത്തികൾ ഭൗതികമായ മലിനതകളേതുമില്ലാത്ത നിത്യമുക്തരാണെന്ന് തിരിച്ചറിയുന്നവർക്ക് ഭഗവാന്റെ പരമപദം അനായാസം പ്രാപ്യമാകുന്നു. നവദ്വീപ് എന്ന പുണ്യഭൂമി വൃന്ദാവനത്തിൽ നിന്നും ഭിന്നമല്ല എന്ന് മനസ്സിലാക്കുന്നവൻ സാക്ഷാൽ വൃന്ദാവനത്തിൽ തന്നെയാണ് വസിക്കുന്നത്.
4) “ശ്രീ ചൈതന്യ മഹാപ്രഭു പകർന്നുനൽകിയ ഭക്തിപ്രേമമെന്ന അമൃതക്കടലിലെ തിരമാലകളിൽ ഞാൻ ആമഗ്നനാകട്ടെ” എന്ന് ആഗ്രഹിക്കുന്നവൻ രാധാകൃഷ്ണന്മാരുടെ അന്തരംഗ ഭക്തനായി മാറുന്നു. ഗൃഹസ്ഥനായി ജീവിക്കുന്നവനായാലും വാനപ്രസ്ഥനോ സന്യാസിയോ ആയി വനത്തിൽ കഴിയുന്നവനായാലും, “ഹേ ഗൗരാംഗ” എന്ന് ജപിച്ച് അവിടുത്തെ ഭക്തനായി മാറുന്നുവെങ്കിൽ അങ്ങനെയുള്ളവരുടെ സത്സംഗത്തിനായി നരോത്തമ ദാസൻ പ്രാർത്ഥിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆