ഗൗരാംഗ തുമി മോരേ
രചയിതാവ്: വാസുദേവ ഘോഷ്
(1)
ഗൗരാംഗ തുമി മോരേ ദയാ നാ ഛാഡിഹ
ആപന കരിയാ രാംഗാ ചരണേ രാഖിഹ
(2)
തോമാര ചരണ ലാഗി സബ തേയാഗിനു
ശീതല ചരണ പായാ ശരണ ലൈനു
(3)
ഏ കുലേ ഓ കുലേ മുയി ദിലു തിലാഞ്ജലി
രാഖിഹോ ചരണേ മോരേ ആപനാര ബലി’
(4)
വാസുദേവ ഘോഷേ ബലേ ചരണേ ധരിയാ
കൃപാ കരി രാഖ മോരേ പദ-ഛായാ ദിയാ
1) ഹേ ഗൗരപ്രഭു! അവിടുത്തെ കരുണ ചൊരിയാൻ എന്നെ അവഗണിക്കരുതേ. എന്നെ അവിടുത്തെ സ്വന്തം ദാസനായി സ്വീകരിച്ച്, ചെന്താമര തുല്യമായ ആ പാദാരവിന്ദങ്ങളിൽ എപ്പോഴും അഭയം നൽകിയാലും.
2) അവിടുത്തെ ചരണയുഗങ്ങളെ പ്രാപിക്കുക എന്ന ഏക ലക്ഷ്യത്തോടെ ലൗകികമായ സർവ്വസ്വവും ഞാൻ പരിത്യജിച്ചിരിക്കുന്നു. ശാന്തിപ്രദമായ അവിടുത്തെ തൃപ്പാദങ്ങളിൽ ഇപ്പോൾ ഞാൻ പൂർണ്ണമായും ശരണം പ്രാപിക്കുന്നു.
3) ഏത് കുലത്തിൽ ജനിച്ചവനെന്നോ ഏത് വംശത്തിൽപ്പെട്ടവനെന്നോ ഉള്ള വേർതിരിവുകൾ ഞാൻ പൂർണ്ണമായും വെടിഞ്ഞിരിക്കുന്നു. “നീ എന്റേതാണ്” എന്ന് അരുളിചെയ്ത് അവിടുത്തെ പാദസേവകനായി എന്നെ സ്വീകരിച്ചാലും എന്ന് ഞാൻ അർത്ഥിക്കുന്നു.
4) “അവിടുത്തെ തൃപ്പാദങ്ങളെ ഞാൻ ദൃഢമായി മുറുകെപ്പിടിച്ചിരിക്കുന്നു; ആ പാദപത്മങ്ങളുടെ കുളിർമ്മയേകുന്ന തണലിൽ എന്നെ എപ്പോഴും കാത്തുരക്ഷിച്ചാലും” എന്ന് വാസുദേവ ഘോഷ് പ്രാർത്ഥിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
