ഗിതം : യദി ഗൗര ന ഹോയിതോ
രചയിതാവ്: വാസുദേവ ഘോഷ്
(1)
(യദി) ഗൗര നാ ഹോയിതോ,
തബേ കി ഹോയിതോ, കേമനേ ധരിത ദേ?
രാധാരാ മഹിമാ, പ്രേമ-രസ-സീമാ,
ജഗതേ ജാനാത കേ
(2)
മധുര വൃന്ദാ-വിപിന-മാധുരീ
പ്രവേശ ചാതുരീ സാര
വരജ-യുവതി-ഭാവേര ഭകതി
ശകതി ഹൈത കാ’ര
(3)
ഗാവോ ഗാവോ പുനഃ, ഗൗരാംഗേര ഗുണ,
സരള ഹൈയാ മന
ഏ ഭവ-സാഗരേ, ഏമന ദയാല,
നാ ദേഖി യേ ഏക-ജന
(4)
ഗൗരാംഗ ബലിയാ, നാ ഗേനു ഗലിയാ,
കേമനേ ധരിനു ദേ
വസൂർ-ഹിയാ, പാഷാണ ദിയാ,
കേമനേ ഗഡിയാഛേ
ശ്രീ ഗൗരാംഗ മഹിമ
1) ഈ കലിയുഗത്തിൽ യുഗാവതാരമായി ശ്രീ ഗൗരഹരി അവതരിച്ചില്ലായിരുന്നുവെങ്കിൽ നമ്മുടെയൊക്കെ ഗതി എന്താകുമായിരുന്നു? ഈ ദുസ്സഹമായ ജീവിതം നാം എങ്ങനെ സഹിക്കുമായിരുന്നു? ശ്രീരാധാറാണിയുടെ പ്രേമഭാവത്തിന്റെ പരമകാഷ്ഠയും ആ ദിവ്യപ്രേമത്തിന്റെ മാഹാത്മ്യവും ഈ പ്രപഞ്ചത്തിൽ മറ്റാര് നമുക്ക് പകർന്നു തരുമായിരുന്നു?
2) വ്രജസുന്ദരിമാരായ ഗോപികമാരുടെ പദാനുസാരികളായി നിന്നുകൊണ്ട് അനുഭവരൂപത്തിലുള്ള ആ പരമാനന്ദ ഭക്തി സേവനം അനുഷ്ഠിക്കാൻ ആർക്കാണ് സാധിക്കുമായിരുന്നത്? വൃന്ദാദേവിയുടെ അതിമനോഹരമായ നികുഞ്ജവനങ്ങളിൽ പ്രവേശിക്കണമെങ്കിൽ വ്രജഗോപികമാരുടെ നിസ്തുലമായ പ്രേമനൈപുണ്യം അത്യന്താപേക്ഷിതമാണല്ലോ.
3) ഹേ സജ്ജനങ്ങളേ, ശ്രീ ഗൗരാംഗപ്രഭുവിന്റെ മഹിമാതിശയങ്ങളെ വീണ്ടും വീണ്ടും കീർത്തിച്ചാലും! നിങ്ങളുടെ ഹൃദയത്തെ നിർമ്മലവും ലളിതവുമായി സൂക്ഷിക്കുക. അജ്ഞാനമാകുന്ന ഈ സംസാരസാഗരത്തിൽ ഇത്രത്തോളം ഔദാര്യമുള്ള മറ്റൊരു വ്യക്തിത്വത്തെ ആരും ഇതുവരെ ദർശിച്ചിട്ടുണ്ടാകില്ല.
4) ശ്രീ ഗൗരാംഗപ്രഭുവിന്റെ തിരുനാമം ജപിച്ചിട്ടും എന്റെ ഹൃദയം ഭക്തിപരവശമായി ഉരുകുന്നില്ലല്ലോ; ഇത്രയും ഭാരമേറിയ ഈ ശരീരം ഞാൻ ഇന്നും എങ്ങനെ താങ്ങുന്നു? വിധാതാവ് വസുദേവ ഘോഷിന്റെ ഹൃദയത്തിന് പകരം ഒരു കല്ലാണോ ഈ ശരീരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്?
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
