ഭഗവദ്ധാമത്തിലേക്ക് , ഭഗവാനിലേക്ക് മടങ്ങി പോകണമെന്ന് ഗൗരവപൂർവ്വം ആഗ്രഹിക്കുന്ന ഒരുവൻ, പരമ ദിവ്യോത്തമപുരുഷനായ ഭഗവാൻറെ കാരുണ്യമാണ് ജീവിതത്തിൻറെ പരമമായ നേട്ടമെന്നു മുഖ്യലക്ഷ്യം എന്നും മനസ്സിൽ ഉറപ്പിക്കണം. അവൻ പുത്രന്മാർക്ക് നിർദ്ദേശങ്ങൾ നൽകുന്ന പിതാവാണെങ്കിലും, ശിഷ്യന്മാർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന ആദ്ധ്യാത്മിക ഗുരുവാണെങ്കിലും ,പൗരന്മാർക്ക് നിർദ്ദേശങ്ങൾ നൽകുന്ന രാജാവാണെങ്കിലും നിശ്ചയമായും എൻറെ ഉപദേശങ്ങൾ അനുസരിച്ചുവേണം നിർദ്ദേശങ്ങൾ നൽകാൻ. പുത്രനോ ശിഷ്യനോ പൗരനോ ആരായാലും അവർക്ക് ചില സമയങ്ങളിൽ തൻറെ ആജ്ഞകൾ പാലിക്കാൻ കഴിയാതെ വന്നാൽ പോലും അവരോട് കോപിയ്ക്കാതെ അവൻ അവരെ നിരന്തരം ഉപദേശിച്ചു കൊണ്ടേയിരിക്കണം .അജ്ഞതമൂലം പുണ്ണ്യ കർമ്മങ്ങളിലും പാപ പ്രവൃത്തികളിലും മുഴുകി കഴിയുന്ന മനുഷ്യരെ എല്ലാ അർത്ഥത്തിലും ഭക്തിയുത സേവനത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. അവരെ എല്ലായിപ്പോഴും ഫലം പ്രതീക്ഷിച്ചുള്ള പ്രവൃത്തികളിൽ നിന്ന് വിമുഖരാക്കണം. അതല്ലാത്ത പ്രവൃത്തികൾ അന്ധനായ ഒരു മനുഷ്യനെ അന്ധകാര നിബിഡമായ ഒരു കിണറ്റിൻ കരയിലേക്ക് നയിച്ചു അതിൽ വീഴ്ത്തുന്നതിന് തുല്യമായിരിക്കും .പുത്രൻ ആയാലും ശിഷ്യൻ ആയാലും പൗരൻ ആയാലും അതീന്ദ്രിയ കാഴ്ചപ്പാടില്ലാത്തപക്ഷം അവനെങ്ങനെ പ്രയോജനമുണ്ടാകും?
( ഋഷഭ ദേവൻ/ശ്രീമദ് ഭാഗവതം 5. 5 .15)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
