ഭക്തിരസം അഥവാ കൃഷ്ണാവബോധം ഏറ്റുവാങ്ങുകയെന്നുവച്ചാൽ എല്ലാ ഉത്കണ്ഠകളും വിട്ടൊഴിഞ്ഞ് മംഗളകരമായ ജീവിതത്തിലേക്കു വരിക എന്നതാണ്. മോക്ഷത്തിന്റെ മൂല്യം പോലും ഇല്ലാതാക്കുമാറ് അതീന്ദ്രിയാസ്തിത്വത്താൽ അനുഗ്രഹിക്കപ്പെടുക എന്നതാണ്. ഭക്തിരസം പരമപുരുഷന്റെ ശ്രദ്ധയാകർഷിക്കുകയാൽ മോക്ഷത്തിന്റെ അനുഭവം അതുപ്രദാനം ചെയ്യുന്നു. തുടക്കക്കാരായ ഭക്തന്മാരുണ്ട്. പൊതുവെ ഭഗവാനെ കാണാൻ തിടുക്കും കൂട്ടും. പക്ഷെ നമ്മുടെ ഇപ്പോഴത്തെ സൂക്ഷമമല്ലാത്ത, സ്ഥൂലമായ ഭൗതികേന്ദ്രിയങ്ങളാൽ ഭഗവാനെ കാണാനോ അറിയാനോ സാദ്ധ്യമല്ല. ഭക്തിരസാമൃതം ശുപാർശ ചെയ്യുന്നതനുസരിച്ച് ഭക്തിയുതസേവനപ്രക്രിയ നമ്മെ ഭൗതികജീവിതാവസ്ഥയിൽ നിന്നു ക്രമേണ ആത്മീയതലത്തിലേക്കുയർത്തും. അവിടെ ഭക്തൻ എല്ലാ പദവികളും വിട്ടൊഴിഞ്ഞ് ശുദ്ധീകരിക്കപ്പെടും. ഭക്തിരസവുമായി തുടരെ ബന്ധപ്പെട്ടിരിക്കുമ്പോൾ ഇന്ദ്രിയങ്ങൾ ഒരിക്കലും അശുദ്ധമാകാതിരിക്കും. ശുദ്ധീകരിക്കപ്പെട്ട ഇന്ദ്രിയങ്ങൾ ഭഗവത്സേവനത്തിലേർപ്പെടുമ്പോൾ നാം ഭക്തിരസപൂർണ്ണമായ ജീവിതത്തിൽ സ്ഥിതിചെയ്യുന്നവരാകും. ഈ അതീന്ദ്രീയമായ ഭക്തിരസപൂർണ്ണമായ ജീവിതാവസ്ഥയിൽ കൃഷ്ണനെ തൃപ്തിപ്പെടുത്താൻ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അവസാനിക്കാത്ത ആസ്വാദ്യത നൽകും. അങ്ങനെ ഭക്തിയുതസേവനത്തിൽ നാം മുഴുകുമ്പോൾ എല്ലാത്തരം രസങ്ങളും രുചികളും ശാശ്വതത്വം നേടുന്നു. തുടക്കത്തിൽ ഒരു ഗുരുവിന്റെ ആത്മീയാചാര്യന്റെ ശിക്ഷണത്തിൽ നിയാമകതത്ത്വങ്ങളിൽ പരിശീലനം നേടണം. ക്രമേണ നാം ഔന്നത്യം പ്രാപിക്കുമ്പോൾ ഭക്തിയുതസേവനമെന്നത് സ്വയമേവ സംഭവിക്കുന്നു. അത് കൃഷ്ണനെ സേവിക്കാനുള്ള നൈസർഗ്ഗികമായതിടുക്കമായി മാറുന്നു. രസങ്ങൾ പന്ത്രണ്ടുതരമുണ്ട്. അവയൊക്കെയും ഭക്തി രസാമ്യതത്തിൽ വിശദീകരിക്കപ്പെടുന്നു. പ്രധാനപ്പെട്ട അഞ്ചുരസങ്ങളിൽ കൃഷ്ണനുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കാമെങ്കിൽ പൂർണ്ണജ്ഞാനത്തിലും ആനന്ദത്തിലും നമുക്ക് എന്നെന്നും ജീവിക്കാം.
ജീവിതവ്യവസ്ഥിതിയുടെ അടിസ്ഥാനതത്ത്വം എന്തെന്നാൽ ആരെയെങ്കിലും സ്നേഹിക്കാൻ നമുക്കൊക്കെ പൊതുവായ ഒരു പ്രവണതയുണ്ടെന്നതാണ്. ഒരാൾക്കും മറ്റൊരാളെ സ്നേഹിക്കാതെ ജീവിക്കാൻ കഴിയുകയില്ല. എല്ലാ ജീവജാലങ്ങൾ മുണ്ടീപ്രവണത. ചിലപ്പോൾ ആ മൃഗത്തിലത് സൂപ്തമായിക്കിടക്കുകയായിരിക്കും. മനുഷ്യജീവികളിൽ തീർച്ചയായും അത് നിലനിൽക്കുന്നു. എങ്കിലും എല്ലാവർക്കും സന്തോഷമാകും മട്ടിൽ എവിടെയാണ് ഈ സ്നേഹം അർപ്പിക്കേണ്ടതെന്നതാണ് പ്രധാനകാര്യം (വിട്ടുപോയകാര്യം) ഇന്ന് മനുഷ്യസമൂഹം ഒരുവനെ പഠിപ്പിക്കുന്നത് സ്വന്തം രാഷ്ട്രത്തെയോ കുടുംബത്തെയോ അവനവനെയോ സ്നേഹിക്കാനാണ്. പക്ഷേ ഏവർക്കും സന്തോഷിക്കാൻ കഴിയുമാറ് ഈ സ്നേഹചോദന എവിടെയാണ് വിശ്വസിച്ചർപ്പിക്കേണ്ടതെന്നതിനെക്കുറിച്ച്. ആർക്കും ഒരു വിവരവുമില്ല. വിട്ടുപോയ ആ കാര്യം കൃഷ്ണനാണ്. കൃഷ്ണനോടുള്ള നമ്മുടെ യഥാർഥ പ്രേമം എങ്ങനെ ഉണർത്തിയെടുക്കണമെന്നും ആനന്ദപൂർണ്ണമായ ജീവിതം ആസ്വദിച്ചുകൊണ്ട് ആ അവസ്ഥയിൽ തന്നെ എങ്ങനെ നിലനിൽക്കാമെന്നും ഭക്തിരസാമൃതം നമ്മെ പഠിപ്പിക്കുന്നു.
ആരംഭ ദശയിൽ ഒരു കുട്ടി അച്ഛനമ്മമാരെ സ്നേഹിക്കുന്നു. പിന്നീടവൻ തന്റെ സഹോദരീസഹോദരന്മാരെ സ്നേഹിക്കുന്നു. ദിനം പ്രതി വളരുന്നതോടൊപ്പം അവൻ തൻ്റെ കുടുംബത്തെയും സമൂഹത്തെയും, സമുദായത്തെയും, ദേശത്തെയും, രാഷ്ട്രത്തെയും, എന്തിന്, മനുഷ്യസമൂഹത്തെ മൊത്തത്തിലും സ്നേഹിക്കാൻ തുടങ്ങുന്നു. പക്ഷേ അങ്ങനെ മനുഷ്യസമൂഹത്തെ മുഴുവൻ സ്നേഹിക്കാനുള്ള പ്രവണത തൃപതമാകുന്നില്ല. ആരാണ് പരമപ്രേമഭാജനമെന്നറിയുന്നതുവരെ ആ സ്നേഹ ചോദന പൂർണ്ണമായി നിറവേറുകയില്ല. കൃഷ്ണനിലർപ്പിക്കപ്പെടാൽ മാത്രമെ നമ്മുടെ പ്രേമം പൂർണ്ണ തൃപ്തിയടയുകയുള്ളൂ. ഇതാണ് ഭക്തിരസാമൃതത്തിൻ്റെ ആദിയും അന്തവുമായ വിഷയം. കൃഷ്ണനെ അഞ്ചു വ്യത്യസ്തവും ദിവ്യവുമായ രുചികളിൽ എങ്ങനെ സ്നേഹിക്കാമെന്ന് ഈ ഗ്രന്ഥം പഠിപ്പിക്കുന്നു.