ഒരുവൻ എല്ലായ്പ്പോഴം വിശുദ്ധ വ്യക്തികളോട് സഹവാസം പുലർത്തണമെന്ന് ചൈതന്യഭഗവാൻ പറയുന്നു, എന്തുകൊണ്ടെന്നാൽ, അവൻ ഒരു വിശുദ്ധ വ്യക്തിയുമായി ഒരു നിമിഷത്തേക്കെങ്കിലും ഉചിതമായ സഹവാസം സ്ഥാപിച്ചാൽ അവന് എല്ലാ പരിപൂർണതയും കൈവരിക്കാൻ കഴിയും. ഒരുവന് ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, പരിപാവനനായ ഒരു വ്യക്തിയെ സന്ധിക്കാനും അദ്ദേഹത്തിൻ്റെ അനുഗ്രഹമാർജിക്കാനുമായാൽ അവന്റെ മനുഷ്യജീവിതത്തിൻ്റെ സമഗ്ര ദൗത്യവും സഫലമാകും. നമ്മുടെ വ്യക്തിപരമായ അനുഭവത്തിൽ നമുക്ക് മനുവിന്റെ ഈ പ്രസ്താവനയുടെ വസ്തുനിഷ്ഠമായ ദൃഷ്ടാന്തമുണ്ട്. ഒരിക്കൽ നമുക്ക് വിഷ്ണുപാദ ശ്രീ ശ്രീമദ് ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമി മഹാരാജുമായി സന്ധിക്കുവാൻ അവസരം ലഭിക്കുകയും, പ്രഥമ ദർശനമാത്രയിൽ തന്നെ അദ്ദേഹം തൻ്റെ ഈ സന്ദേശം പാശ്ചാത്യ രാജ്യങ്ങളിൽ പ്രഭാഷിക്കണമെന്നഭ്യർത്ഥിക്കുകയും ചെയ്തു. അതിനുള്ള തയാറെടുപ്പുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അദ്ദേഹം അതാഗ്രഹിക്കുകയും, നമ്മൾ ഇപ്പോൾ അദ്ദേഹത്തിൻ്റെ കൃപയാൽ അവിടത്തെ ആജ്ഞ നടപ്പാക്കുന്നതിൽ വ്യാപൃതരായിരിക്കുകയും, അത് നമ്മളെ ഭൗതിക പ്രവൃത്തികൾ ചെയ്യേണ്ടിവരുന്ന തൊഴിലുകളിൽ നിന്ന് മോചിപ്പിച്ച് രക്ഷിച്ച് നമുക്ക് അതീന്ദ്രിയമായൊരു തൊഴിൽ നൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ ഒരുവൻ, പരിപൂർണമായും അതീന്ദ്രിയ കർത്തവ്യങ്ങളിൽ നിരതനായിട്ടുള്ള ഒരു മഹാത്മാവിനെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ അനുഗ്രഹം നേടുകയും ചെയ്താൽ അവൻ്റെ ജീവിത ദൗത്യം സംപൂർണമാകും. ഒരുവന്, ആയിരക്കണക്കിന് ജീവിതങ്ങൾകൊണ്ട് നേടാൻ കഴിയാത്തവ ഒരു വിശുദ്ധവ്യക്തിയെ കണ്ടുമുട്ടാൻ അവസരം ലഭിക്കുന്ന പക്ഷം ഒറ്റ നിമിഷംകൊണ്ട് നേടാൻ കഴിയും. അതുകൊണ്ട് ഒരുവൻ എ പ്പോഴും വിശുദ്ധരായ വ്യക്തികളോട് സഹവസിക്കണമെന്നും,സാധാരണ മനുഷ്യരുമായുളള സഹവാസം കഴിവതും ഒഴിവാക്കാൻ യത്നിക്കണ മെന്നും വൈദികസാഹിത്യം ആധികാരികമായി നിർദേശിക്കുന്നു, എന്തു കൊണ്ടെന്നാൽ, ഒരു വിശുദ്ധാത്മൻ്റെ ഒറ്റ വാക്കുകൊണ്ട് ഒരുവന് ഭൗതികമായ എല്ലാ കുരുക്കുകളിൽ നിന്നും മോചിതനാകാൻ കഴിയും. ഒരു വിശു ദ്ധ വ്യക്തിക്ക് ആത്മീയമായി മതിയായ പുരോഗതിയുള്ളതിനാൽ ബദ്ധാത്മാവിനെ വളരെപ്പെട്ടെന്ന് മോചിതനാക്കാനുള്ള ശക്തിയുണ്ട്.
പ്രധാന ആശയങ്ങൾ
പരിപൂർണ്ണത നേടാൻ: വിശുദ്ധ വ്യക്തിയുമായി ഒരു നിമിഷത്തേക്കെങ്കിലും ഉചിതമായ സഹവാസം സ്ഥാപിച്ചാൽ ഒരുവന് എല്ലാ പരിപൂർണ്ണതയും കൈവരിക്കാൻ കഴിയുമെന്ന് ചൈതന്യഭഗവാൻ പറയുന്നു.
ജീവിത ലക്ഷ്യം പൂർത്തിയാക്കാൻ: ഒരു പരിപാവനനായ വ്യക്തിയെ സന്ധിക്കാനും അദ്ദേഹത്തിൻ്റെ അനുഗ്രഹം നേടാനും കഴിഞ്ഞാൽ, മനുഷ്യജീവിതത്തിൻ്റെ സമഗ്ര ദൗത്യവും സഫലമാകും.
ലേഖകന്റെ വ്യക്തിപരമായ അനുഭവം: വിഷ്ണുപാദ ശ്രീ ശ്രീമദ് ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമി മഹാരാജാവുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ അദ്ദേഹത്തിൻ്റെ സന്ദേശം പാശ്ചാത്യ രാജ്യങ്ങളിൽ പ്രഭാഷിക്കാനുള്ള ആജ്ഞ ലഭിച്ചു. ഇത് ലേഖകന് ഭൗതിക പ്രവൃത്തികളിൽ നിന്ന് മോചനം നൽകി അതീന്ദ്രിയമായൊരു തൊഴിൽ (ആജ്ഞ നടപ്പാക്കൽ) നൽകി.
ഒരു നിമിഷം കൊണ്ട് ആയിരം ജന്മങ്ങളുടെ ഫലം: ആയിരക്കണക്കിന് ജീവിതങ്ങൾകൊണ്ട് നേടാൻ കഴിയാത്ത കാര്യങ്ങൾ, ഒരു വിശുദ്ധ വ്യക്തിയെ കണ്ടുമുട്ടാൻ അവസരം ലഭിക്കുന്ന പക്ഷം ഒറ്റ നിമിഷംകൊണ്ട് നേടാൻ കഴിയും.
വൈദിക നിർദ്ദേശം: ഒരുവൻ എല്ലായ്പ്പോഴും വിശുദ്ധരായ വ്യക്തികളോട് സഹവസിക്കണമെന്നും, സാധാരണ മനുഷ്യരുമായുള്ള സഹവാസം കഴിവതും ഒഴിവാക്കാൻ യത്നിക്കണമെന്നും വൈദിക സാഹിത്യം ആധികാരികമായി നിർദ്ദേശിക്കുന്നു.
ബന്ധനങ്ങളിൽ നിന്നുള്ള മോചനം: ഒരു വിശുദ്ധാത്മൻ്റെ ഒറ്റ വാക്കുകൊണ്ട് ഒരുവന് ഭൗതികമായ എല്ലാ കുരുക്കുകളിൽ നിന്നും മോചിതനാകാൻ കഴിയും. ആത്മീയമായി പുരോഗതി നേടിയ ഒരു വിശുദ്ധന് ബദ്ധാത്മാവിനെ പെട്ടെന്ന് മോചിതനാക്കാനുള്ള ശക്തിയുണ്ട്.
(ശ്രീമദ് ഭാഗവതം 3/22/5/ഭാവാർത്ഥം)