ഭക്തി എന്നു ‘വച്ചാൽ സമർപ്പണഭാവത്തോടുകൂടിയുള്ള സേവനം എന്നാണർത്ഥം. എല്ലാ സേവനത്തിലും സേവകനെ മുന്നോട്ടുനയിക്കുന്ന ആകർഷകമായ എന്തോ സവിശേഷതയുണ്ട്. നാമെല്ലാം ഈ ലോകത്തിൽ ഏന്തെങ്കിലുമൊരു സേവനത്തിൽ നിരന്തരമായി മുഴുകിയാണ് കഴിയുന്നത്. അതിൽ നിന്നു കിട്ടുന്ന സന്തോഷം തന്നെയാണതിന്റെ ഉത്തേജനം. ഭാര്യയോടും മക്കളോടുമുള്ള മമതയുടെ പ്രേരണകൊണ്ട് ഒരു കുടുംബസ്ഥൻ രാവും പകലും അദ്ധ്യാനിക്കുന്നു. അതേമ മട്ടിൽ വലിയ കുടുംബത്തോടുള്ള സ്നേഹം മൂലം മനുഷ്യസ്നേഹിയും പണിയെടുക്കുന്നു. ദേശീയവാദി ദേശത്തിനും നാട്ടുകാർക്കും വേണ്ടി കഷ്ടപ്പെടുന്നു. മനുഷ്യസ്നേഹിയെയും ഗൃഹസ്ഥനെയും ദേശിയവാദിയെയുമൊക്കെ ഉത്തേജിപ്പിക്കുന്ന ശക്തിയെ രസമെന്നു വിളിക്കാം. അതീവമാധുര്യമുള്ള ഒരുതരം ആർദ്രതയാണത്.
സാധാരണ ജോലിക്കാർ ആസ്വദിക്കുന്നതരം സാധാരണ രസത്തിൽ നിന്നും വ്യത്യസ്തമായൊരു ആർദ്രതയാണ് ഭക്തി രസത്തിന്റേത്. സാധാരണക്കാർ രാപക്കൽ കഠിനമായി അദ്ധ്വാനിക്കുന്നത് ഒരു പ്രത്യേക തരം രസം ആസ്വദിക്കാനാണ്. അത് ഇന്ദ്രീയതൃപ്തിയെന്നാണറിയപ്പെടുക. ലൗകീകമായ രസത്തിന്റെ രുചിയോ സ്വാദോ ഏറെ നേരം നീണ്ടുനിൽക്കുകയില്ല. അതിനാൽ ലൗകീകാദ്ധ്വാനികൾ അവരുടെ ആസ്വാദനതലം മാറ്റിക്കൊണ്ടേയിരിക്കാനാണു സാദ്ധ്യത. ആഴ്ച മുഴുവൻ പണിയെടുത്തുകൊണ്ട് ബിസിനസ്സുകാരൻ തൃപ്തനാവുന്നില്ല. അതുകൊണ്ട് വാരാന്ത്യത്തിൽ ഒരു മാറ്റത്തിനായി എവിടെയെങ്കിലും പോയി ബിസിനസ്സുകാര്യങ്ങളൊക്കെ മറക്കാൻ ശ്രമിക്കുന്നു. വാരാന്ത്യം മുഴുവൻ മറവിയിൽ ചെലവഴിച്ചശേഷം പിന്നെയും അയാൾ രീതി മാറ്റുന്നു. സ്വന്തം ബിസിനസ്സുകാര്യങ്ങളിലേക്കു തിരിച്ചുവരുന്നു. കുറച്ചുകാലത്തേക്ക് ഒരു അവസ്ഥ ഏറ്റുവാങ്ങുക, പിന്നെ അതുമാറ്റുക- ഇതാണ് ഭൗതീകമായ ഏർപ്പാട്. ഭൗതീകാവസ്ഥയിൽ തിരിഞ്ഞും മറിഞ്ഞും വരുന്നതിനെ സാങ്കേത്തികമായി ഭോഗത്യാഗമെന്നു വിളിക്കുന്നു. ഇന്ദ്രിയാസ്വാദനെ തേടലും പിന്നെ അതുപേക്ഷിക്കലും മാറിമാറി ചെയ്യുന്നതാണ് ഭോഗത്യാഗം.
ജീവാത്മാവിന് ഇന്ദ്രിയാസ്വാദനത്തിലോ വിരക്തിയിലോ സ്ഥിരമായി തുടരാനുള്ള കഴിവില്ല. മാറ്റം നിരന്തരമായി സംഭവിച്ചുകൊണ്ടേയിരിക്കും. രണ്ടിടത്തും നമുക്കു സന്തോഷം ലഭിക്കില്ല. നമ്മുടെ ശാശ്വതമായ സ്ഥാനമാണതിനു കാരണം. ഇന്ദ്രിയസുഖം ഏറെ നേരം നീണ്ടുനിൽക്കുന്ന ഒന്നല്ല. അതിനാൽ അതിനെ ചപലസുഖം അഥവാ മിന്നിമായുന്ന സുഖമെന്നുവിളിക്കുന്നു. ഉദാഹരണത്തിന് കുടുംബത്തിനു വേണ്ടി രാപകൽ കഠിനമായി അദ്ധ്വാനിക്കുകയും അതുവഴി കുടുംബാംഗങ്ങൾക്ക് സുഖസൗകര്യങ്ങൾ വേണ്ടത്ര നൽകുകയും ചെയ്യുന്ന ഒരു സാധാരണ കുടുംബസ്ഥൻ്റെ കാര്യമെടുക്കുക. അയാൾ ക്കതിൽ നിന്ന് ഒരു തരം സുഖം ലഭിക്കുന്നുണ്ട്. പക്ഷേ ലൗകീകസുഖത്തിൽ അയാൾ നേടുന്ന മുന്നേറ്റമൊക്കെയും അയാളുടെ ജീവിതമവസാനിക്കുമ്പോൾ ശരീരത്തോടൊപ്പം തന്നെ ഒടുങ്ങുന്നു. അതിനാൽ നാസ്തികരായ മനുഷ്യർ മരണത്തെ ഭഗവാന്റെ പ്രതിനിധിയായിക്കാണുന്നു. ഭക്തൻ സേവനത്തിലൂടെ ഈ ശ്വരസാന്നിദ്ധ്യമനുഭവിക്കുമ്പോൾ അവിശ്വാസി മരണത്തിന്റെ രൂപത്തിലാണ് ഈശ്വരസാന്നിദ്ധ്യമറിയുന്നത്. മരണത്തോടെ എല്ലാമവസാനിക്കുന്നു. എന്നിട്ട് പുതിയതിനെക്കാൾ ഉന്നതമോ അധമമോ ആകാം. ഏതൊരു പ്രവർത്തനമേഖലയിലും, അത് രാഷ്ട്രീയമോ ആകട്ടെ, നമ്മുടെ പ്രവൃത്തികളുടെ ഫലം ജീവിതാന്ത്യത്തോടെ അവസാനിക്കുന്നു. അതുറപ്പാണ്.
എന്നിരുന്നാലും ഭഗവാൻ്റെ ദിവ്യപ്രേമയുതസേവനത്തിൽ നാമനുഭവിക്കുന്ന സ്വാദ് ജീവിതാന്ത്യത്തോടെ അവസാനിക്കുന്നില്ല. അത് ശാശ്വതമായി തുടരുന്നു. അതിനാലതിനെ അമൃതമെന്നുവിളിക്കുന്നു. മരണമില്ലാതെ എന്നെന്നും നിലച്ചു നിൽക്കുന്നതെന്നർത്ഥം. എല്ലാ വൈദികഗ്രന്ഥങ്ങളും ഇതിനെ ശരിവയ്ക്കുന്നു. ഭക്തിരസത്തിലൊരല്പം പുരോഗമിച്ചാൽ ഭക്തൻ ഏറ്റവും വലിയ വിപത്തിൽ നിന്ന്, വരും ജന്മം മനുഷ്യനാകാനുള്ള അവസരം നഷ്ടപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടുമെന്ന് ഭഗവദ്ഗീത പറയുന്നു. സാമൂഹ്യജീവിതത്തിൽ നിന്നോ കുടുംബജീവിതത്തിൽ നിന്നോ ശുഭാപ്തിവിശ്വാസം, മനുഷ്യസ്നേഹം, ദേശീയബോധം, സമത്വവാദം, സാമ്യവാദം ഇതൊക്കെയുള്ള ലോകകുടുംബജീവിതത്തിൽ നിന്നോ നമുക്കുകിട്ടുന്ന രസങ്ങളൊന്നും വരും ജന്മത്തിൽ നാം മനുഷ്യരൂപത്തിലായിരിക്കുമെന്നുറപ്പു നൽകുന്നില്ല. ഈ ജീവിതത്തിലെ നമ്മുടെ പ്രവൃത്തികളാൽ നാം വരും ജന്മത്തെ തയാറാക്കുന്ന ജീവാത്മാവ് ഇപ്പോഴത്തെ ശരീരത്തിൽ ചെയ്യുന്ന പ്രവൃത്തികളുടെ ഫലമായിട്ട് അവന് ഒരു പ്രത്യേക ശരീരം സമ്മാനിക്കപ്പെടുന്നു. ഈ പ്രവൃത്തികൾക്ക് ദൈവം അഥവാ ഈശ്വരൻ്റെ അധികാരിയെന്നറിയപ്പെടുന്ന ഉന്നതാധികാരി കണക്കുവെയ്ക്കുന്നുണ്ട്. ഈ ദൈവത്തെ ഭഗവദ്ഗീത എല്ലാറ്റിന്റെയും മൂലകാരണമെന്ന് വിശദീകരിക്കുന്നു. ശ്രീമദ് ഭാഗവതം പറയുന്നത് ഒരു മനുഷ്യൻ അടുത്ത ശരീരമെടുക്കുന്നത് ദൈവനേത്രേണയാണ് എന്നാണ്. പരംപൊരുളിൻ്റെ അധികാരത്തിൻ്റെ മേൽനോട്ടത്തിൽ എന്നർത്ഥം. ദൈവത്തെ വിധിയെന്ന് വേണമെങ്കിൽ വിശദീകരിക്കാം. ദൈവത്തിൻ്റെ കണക്കുവെക്കൽ 84 ലക്ഷം രൂപങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ഒന്ന് നമുക്കായിനൽകുന്നു. അതു നാം തെരഞ്ഞെടുക്കുന്നതല്ല. നമ്മുടെ വിധിയനുസരിച്ച് നമുക്കുനൽകപ്പെടുന്നതാണ്. ഇപ്പോൾ നമ്മുടെ ശരീരം കൃഷ്ണാവബോധ പ്രവൃത്തികളിലാണേർപ്പെട്ടിരിക്കുന്നതെങ്കിൽ അടുത്ത ജന്മം ഒരു മനുഷ്യശരീരം കിട്ടുന്ന കാര്യമെങ്കിലും ഉറപ്പാക്കാം. കൃഷ്ണാവബോധത്തിൽ മുഴുകിയ മനുഷ്യന് ഭക്തിയോഗത്തിന്റെ അറ്റം വരെ എത്താനായില്ലെങ്കിലും സമുഹത്തിന്റെ ഉന്നത വിഭാഗങ്ങളിൽ ജനിക്കാനും അങ്ങനെ സ്വാഭാവികമായി കൃഷ്ണാവബോധത്തിൽ മുന്നേറാനും സാധിക്കും അതിനാൽ കൃഷ്ണാവബോധപരമായ ആധികാരിക പ്രവൃത്തികളെല്ലാം അമൃതമാണ്, സുസ്ഥിരമാണ്.