ധ്രുവ മഹാരാജാവിന്റെ ജീവിതത്തിലെ ഈ സംഭവങ്ങൾ ഭക്തന്മാർക്ക് വളരെ ആകർഷകങ്ങളായിരിക്കും. അദ്ദേഹത്തിന്റെ ധർമപ്രവർത്തികളിൽ നിന്ന് ഒരുവന്, ഭൗതിക സ്ഥാനമാനങ്ങളോട് എങ്ങനെ നിർമമത്വം പുലർത്താമെന്നും, തീവ്ര വിരക്തിയാലും കഠിന തപസുകളാലും എങ്ങനെ ഭക്തിയുതസേവനത്തിൽ അഭിവൃദ്ധിയുണ്ടാക്കാമെന്നും പഠിക്കാൻ കഴിയും. ഈശ്വരഭക്തനായിരുന്ന ധ്രുവന്റെ കർമങ്ങളുടെ ശ്രവണത്തിലൂടെ ഒരുവന് സ്വന്തം ഈശ്വരവിശ്വാസം വർധിപ്പിച്ച് പരമദിവ്യോത്തമപുരുഷനായ ഭഗവാനുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനും, അപ്രകാരം ഭക്തിയുത സേവനത്തിന്റെ അതീന്ദ്രിയ വിതാനത്തിലേക്ക് വളരെ വേഗം ഉയരുവാനും സാധിക്കും.
( ശ്രീമദ് ഭാഗവതം, 4. 8. 8/ ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
