ഹരേ കൃഷ്ണ. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 10 വരെ പിതൃപക്ഷ കാലം ആചരിക്കപ്പെടുന്നു. നമ്മുടെ പൂർവ്വികരെ ആദരിക്കാനും അവരോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാനുമായാണ് ഈ സമയം നീക്കിവെച്ചിരിക്കുന്നത്. ആളുകൾ തങ്ങളുടെ വിട്ടുപിരിഞ്ഞ പൂർവ്വികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും അവരുടെ മോക്ഷത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്ന പതിനാറു ദിവസത്തെ ഒരു കാലഘട്ടമാണ് പിതൃപക്ഷ. പൂർവ്വികർക്കുമേൽ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം തേടിക്കൊണ്ട് ഈ കാലയളവിൽ വൈദിക ചടങ്ങുകൾ അനുഷ്ഠിക്കുന്നു. നിങ്ങളുടെ മുൻഗാമികൾക്കായി പ്രാർത്ഥനകൾ അർപ്പിക്കുകയും അനുഗ്രഹങ്ങൾ തേടുകയും ചെയ്യുക. ശ്രീമദ് ഭാഗവതം 7.10.22 പ്രകാരം, തൻ്റെ പിതാവായ ഹിരണ്യകശിപുവിന്റെ മരണശേഷം, ശ്രീഹരിയുടെ ഭക്തനായ പ്രഹ്ലാദ മഹാരാജാവിന്, തൻ്റെ ആത്മീയ പുരോഗതിക്കും നന്മയ്ക്കുമായി ശ്രാദ്ധം നടത്താൻ ഭഗവാൻ നരസിംഹദേവൻ ഉപദേശിക്കുന്നു.
കുരു ത്വം പ്രേതകൃത്യാനി പിതുഃ പൂതസ്യ സർവ്വശഃ
മദംഗസ്പർശനേനാംഗ! ലോകാൻ യാസ്യതി സുപ്രജാഃ
വിവർത്തനം
എന്റെ പ്രിയപ്പെട്ട കുട്ടീ, മരണസമയത്ത് എൻ്റെ ശരീരത്തിൽ സ്പർശിച്ചതിനാൽ നിന്റെ പിതാവ് ശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എന്നിരുന്നാലും, ഒരു പിതാവിൻ്റെ മരണാനന്തരം അദ്ദേഹം എത്തപ്പെടേണ്ട ലോകത്തിൽ എത്തിച്ചേർന്ന് അവിടത്തെ നല്ല പൗരനും ഭക്തനായിത്തീരുന്നതിന് ശ്രാദ്ധ ചടങ്ങുകൾ നടത്തേണ്ടത് പുത്രന്റെ ധർമമാണ്.
ഭാവാർത്ഥം
ഹിരണ്യകശിപു ശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നെങ്കിലും അവന് ഒരു ഭക്തനായിത്തീരാൻ ഏതെങ്കിലുമൊരു ഉന്നത ലോകത്തിൽ വീണ്ടും ജന്മമെടുക്കേണ്ടിയിരുന്നുവെന്ന്, ഇതു സംബന്ധിച്ച് ശ്രീല വിശ്വനാഥ ചക്രവർത്തി ഠാകുർ അഭിപ്രായപ്പെടുന്നു. ഭഗവാൻ ഒരു പരിതസ്ഥിതിയിലും ലൗകിക തത്ത്വങ്ങൾ നിഷേധിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ, ഉപചാരക്രമം എന്ന നിലയിൽ പിതാവിൻ്റെ മരണാനന്തര ചടങ്ങുകൾ നിർവഹിക്കാൻ പ്രഹ്ലാദ മഹാരാജാവിനെ ഉപദേശിച്ചു. മധ്വ മുനിയും പറയുന്നു:
മധു-കൈടഭൗ ഭക്തി-അഭാവാദ് ദുരൗഭഗവതോ മൃതൗ
തമ ഏവ കർമാദ് ആപൗ ഭക്ത്യാ ചേദ് യോ ഹരിം യയൗ
മധു, കൈടഭൻ എന്നീ അസുരന്മാർ ഭഗവാനാൽ വധിക്കപ്പെട്ടപ്പോഴും അവരുടെ ബന്ധുജനങ്ങൾ മരണാനന്തര ചടങ്ങുകൾ നടത്തിയിരുന്നു. അതുകൊണ്ട് ആ അസുരന്മാർക്ക് ഭഗവദ്ധാമത്തിലേക്ക് മടങ്ങാൻ കഴിഞ്ഞു.
ഈ പിതൃപക്ഷത്തിൽ ആളുകൾ പ്രത്യേക പ്രാർത്ഥനകളോ ശ്രാദ്ധമോ നടത്തുകയും പൂർവ്വികരുടെ സ്മരണയ്ക്കായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉദാരമായി സംഭാവന നൽകുകയും ചെയ്യുന്നു. പിതൃപക്ഷത്തിൽ അന്നദാന സേവ ചെയ്യാനും, ഗോ സേവയ്ക്കും സാധു ഭോജന സേവയ്ക്കും സംഭാവനകൾ നൽകാനും ശാസ്ത്രങ്ങൾ നിർദ്ദേശിക്കുന്നു. ഇത്തരം ദാനധർമ്മങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ പൂർവ്വികരെ ഉന്നത ലോകങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് സഹായിക്കാനാകും. ഭഗവാന്റെ കൃപയാൽ നിങ്ങളുടെ കുടുംബത്തിന് നല്ല ആരോഗ്യവും സമാധാനവും ഐശ്വര്യവും ലഭിക്കുകയും ചെയ്യും. ഭൗതിക നിലനിൽപ്പിൽ നിന്ന് മോക്ഷം നൽകുന്ന ‘മുകുന്ദൻ’ എന്നറിയപ്പെടുന്ന ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ലഭിക്കുന്നതിനായി തിരുവനന്തപുരം ഇസ്കോണിൽ ഈ സേവനങ്ങൾ സ്പോൺസർ ചെയ്യാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ആത്മീയ വിഷയങ്ങൾ വായിക്കുവാനും കേൾക്കുവാനുമായി താഴെ കാണുന്ന ലിങ്കുകൾ വഴി ഞങ്ങളോടൊപ്പം ചേരുക:
🌐 Website: https://suddhabhaktimalayalam.com
📲 Mobile App: https://play.google.com/store/apps/details?id=com.destine.suddhabhakti
✈️ Telegram: https://t.me/suddhabhaktimalayalam
💬 WhatsApp:https://chat.whatsapp.com/IElaVAiyfJsFQXEVZfbonR?mode=wwt
▶️ YouTube: https://www.youtube.com/@suddhabhakti
📘 Facebook:https://facebook.com/share/17aJNJJKiy
📷 Instagram:https://instagram.com/suddhabhaktimalayalam1
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.