യന്മർത്ത്യലീലൗപയികം സ്വയോഗ-
മായാബലം ദർശയതാ ഗൃഹീതം
വിസ്മാപനം സ്വസ്യ ച സൗഭഗർദ്ധേഃ
പരം പദം ഭൂഷണഭൂഷണാംഗം.
വിവർത്തനം
ഭഗവാൻ തൻ്റെ ആന്തരിക ശക്തിയായ യോഗമായയാലാണ് ഭൗതിക ലോകത്തിൽ പ്രത്യക്ഷപ്പെട്ടത്. തൻ്റെ ലീലകൾക്ക് മാത്രം അനുയോജ്യമായ ശാശ്വത രൂപത്തിലാണ് അദ്ദേഹം വന്നത്. എല്ലാവർക്കും, സ്വന്തം ഐശ്വര്യങ്ങളിൽ അഹങ്കരിച്ചിരുന്നവർക്കു പോലും, വൈകുണ്ഠത്തിലെ തൻ്റെ യഥാരൂപത്തിൽ ഭഗവാനുതന്നെയും അത്ഭുതകരങ്ങളായിരുന്നു ഈ ലീലകൾ. അങ്ങനെ അദ്ദേഹത്തിൻ്റെ (ശ്രീകൃഷ്ണൻ്റെ) അതീന്ദ്രിയ ശരീരം എല്ലാ ആഭരണങ്ങളുടെയും ആഭരണമാണ്.
ഭാവാർത്ഥം
വേദമന്ത്രങ്ങളുടെ സ്ഥിരീകരണത്തിൽ (നിത്യോ നിത്യാനാം ചേതനസ് ചേതനാനാം), ഭൗതിക പ്രപഞ്ചത്തിലെ എല്ലാ ലോകങ്ങളിലെയും മറ്റെല്ലാ ജീവികളേക്കാളും യോഗ്യൻ പരമദിവ്യോത്തമ പുരുഷനാണ്. എല്ലാ ജീവിവർഗങ്ങളുടെയും മുഖ്യൻ അദ്ദേഹമാണ്. സമ്പത്ത്, ശക്തി, കീർത്തി, സൗന്ദര്യം, ജ്ഞാനം, വൈരാഗ്യം എന്നിവയിൽ അദ്ദേഹത്തെ മറികടക്കാനോ, അദ്ദേഹത്തിന് തുല്യനാവാനോ ആർക്കും കഴിയില്ല. ഭൗതിക ലോകത്തിൽ തൻ്റെ ലീലകളാടാൻ മാത്രം വന്ന ഭഗവാൻ ഈ ലോകത്തിലായിരുന്നപ്പോൾ ഒരു മനുഷ്യജീവിയെപ്പോലെ തോന്നിപ്പിച്ചു. മനുഷ്യസമൂഹത്തിൽ അദ്ദേഹം തൻ്റെ ചതുർഭുജ വൈകുണ്ഠ രൂപത്തിൽ പ്രത്യക്ഷപ്പെട്ടില്ല. അദ്ദേഹത്തിൻ്റെ ലീലകൾക്ക് ആ രൂപം അനുയോജ്യമായിരുന്നില്ല. പക്ഷേ, ആരാലും പ്രതിരോധിക്കാനാവാത്ത ഒരു മനുഷ്യജീവിയായി അദ്ദേഹം സന്നിഹിതനായപ്പോൾ തൻ്റെ ആറു വിഭിന്ന ഐശ്വര്യങ്ങളിലോ, മറ്റേതെങ്കിലും തലത്തിലോ ആരെങ്കിലും അദ്ദേഹത്തോട് തുല്യനായിരുന്നിരിക്കുകയോ, ആവുകയോ ചെയ്തില്ല. ഈ ലോകത്തിൽ ഓരോരുത്തരും തങ്ങളുടെ കൂടിയതോ, കുറഞ്ഞതോ ആയ ഐശ്വര്യങ്ങളിൽ അഭിമാനിക്കും. എന്നാൽ ഭഗവാൻ മനുഷ്യസമൂഹത്തിൽ ഉണ്ടായിരുന്നപ്പോൾ ലോകത്തിൽ അന്നുവരെ ഉണ്ടായിരുന്നിട്ടുള്ള എല്ലാ മനുഷ്യരേക്കാളും ഐശ്വര്യസമ്പൂർണനും സകല യോഗ്യതകളും തികഞ്ഞവനുമായിരുന്നു.
ഭഗവദ്ലീലകൾ മനുഷ്യനേത്രങ്ങൾക്ക് ഗോചരമായിരുന്നപ്പോൾ അവ പ്രകടനമെന്നും, അഗോചരമായിരുന്നപ്പോൾ അപ്രകടനമെന്നും വിളിക്കപ്പെട്ടു. സത്യത്തിൽ സൂര്യൻ ആകാശത്തെ ഒരിക്കലും ഉപേക്ഷിക്കാത്തതു പോലെ ഭഗവാൻ്റെ ലീലകൾക്ക് ഒരിക്കലും വിരാമം ഉണ്ടായിരുന്നില്ല. സൂര്യൻ സദാ സമയവും ആകാശത്തിലെ തൻ്റെ വക്രപാതയിൽ ഉണ്ടായിരിക്കും; ചിലപ്പോൾ നമ്മുടെ കാഴ്ച്ചയുടെ പരിമിതിക്ക് ദൃശ്യനായും, മറ്റുചിലപ്പോൾ അദൃശ്യനായും. അതേപോലെ ഭഗവാൻ്റെ ലീലകൾ ഒരു ലോകത്തല്ലെങ്കിൽ, മറ്റൊരു ലോകത്ത് എപ്പോഴും ഉണ്ടായിരിക്കും. ഭഗവാൻ കൃഷ്ണൻ തൻ്റെ അതീന്ദ്രിയ ഭവനമായിരുന്ന ദ്വാരകയിൽനിന്ന് അപ്രത്യക്ഷനായപ്പോൾ അവിടത്തെ ആളുകൾക്ക് അതൊരു വെറും സാധാരണ അപ്രത്യക്ഷമായി. ഭൗതിക ലോകത്തിലെ ലീലകൾക്കു മാത്രം അനുയോജ്യമായിരുന്ന ഭഗവാൻ്റെ അതീന്ദ്രിയ കളേബരം വൈകുണ്ഠ ലോകങ്ങളിലെ അദ്ദേഹത്തിൻ്റെ വിഭിന്ന വികാസങ്ങളിൽനിന്ന് ഏതെങ്കിലും തരത്തിൽ താഴ്ന്ന നിലവാരത്തിലായിരുന്നെന്ന് തെറ്റായി ധരിക്കരുത്.
ഭൗതിക ലോകത്തെ ഭഗവദ്ലീലകൾ വൈകുണ്ഠ ലോകങ്ങളിലെ തൻ്റെ കാരുണ്യ പ്രകടനങ്ങൾ ഉയർത്തിക്കാട്ടും എന്ന നിലയ്ക്ക്, ഇവിടെ അദ്ദേഹത്തിൻ്റെ ശരീരം അതീന്ദ്രിയത്തിനു പുറമേ അങ്ങേയറ്റം ആകർഷകവുമായിരുന്നു. വൈകുണ്ഠ ലോകങ്ങളിൽ ഭഗവാൻ, സ്വതന്ത്രരായ, അഥവാ നിത്യമുക്തരായ ജീവിവർഗങ്ങളോട് ദയാപൂർണനാണ്. ഭൗതിക ലോകത്തിൽ അദ്ദേഹം നിത്യബദ്ധർ, അഥവാ എന്നേക്കും ഉപാധിബദ്ധരായ പതിതാത്മാക്കളോടു പോലും ദയാപൂർണനാണ്. ഭൗതിക ലോകത്തിൽ ഭഗവാൻ തൻ്റെ ആന്തരിക ശക്തിയുടെ പ്രതിനിധിയായ യോഗമായയെക്കൊണ്ട് പ്രദർശിപ്പിച്ച ഏറ്റവും നല്ല ആറ് ഐശ്വര്യങ്ങൾ വൈകുണ്ഠ ലോകങ്ങളിൽപ്പോലും അപൂർവങ്ങളാണ്. അദ്ദേഹം തൻ്റെ ഭൗതിക ശക്തിയാലല്ല, ആന്തരിക ശക്തിയാലാണ് സകല ലീലകളും പ്രകടിപ്പിച്ചത്. വൈകുണ്ഠത്തിലെ നാരായണനു പോലും അത്ഭുതകരമായിരുന്ന, ഭഗവാൻ്റെ വൃന്ദാവനത്തിലെ രാസലീലയുടെ മേന്മയും, പതിനാറായിരം പത്നിമാരൊത്തുള്ള കുടുംബജീവിതവും തീർച്ചയായും ഭൗതിക ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള സകല ജീവികളെയും വിസ്മയിപ്പിക്കുന്നതാണ്. ഭഗവാൻ്റെ മറ്റ് അവതാരങ്ങളായ ശ്രീരാമൻ, നരസിംഹം, വരാഹം തുടങ്ങിയവർക്കുപോലും അദ്ദേഹത്തിൻ്റെ ലീലകൾ അത്ഭുതകരങ്ങളാണ്. അദ്ദേഹത്തിൻ്റെ ഐശ്വര്യം ഏറ്റം ഉന്നതവും, ആ ലീലകൾ ഭഗവാൻ ശ്രീകൃഷ്ണനിൽനിന്ന് വ്യത്യസ്തനല്ലാത്ത വൈകുണ്ഠത്തിലെ ഭഗവാനു പോലും ആരാധ്യവുമായിരുന്നു.
It’s fascinating how the article describes Krishna appearing as a seemingly ordinary human, yet possessing unparalleled qualities – I found some interesting perspectives on similar concepts while researching on https://tinyfun.io/game/bicycle-stunts-3d.
very nice and super information
ഹരേ കൃഷ്ണ 🙏