ഒരു രാത്രിയിൽ, ശ്രീമതി രാധാറാണിയും ശ്രീകൃഷ്ണനും നിധുവനത്തിൽ വിശ്രമിക്കുകയായിരുന്നു. രാത്രിയുടെ അന്ത്യയാമങ്ങളിൽ രാധാറാണി മനോഹരമായ ഒരു സ്വപ്നം കണ്ടു.
സ്വപ്നത്തെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട് രാധാറാണി കൃഷ്ണനെ ഉണർത്തി സംസാരിച്ചു: “എന്റെ പ്രിയപ്പെട്ട കൃഷ്ണാ, ഞാൻ അത്ഭുതകരമായ ഒരു സ്വപ്നം കണ്ടു. യമുനയോട് സദൃശമായ മനോഹരമായ ഒരു നദീതീരം ഞാൻ അവിടെ കണ്ടു. ആ നദീതീരത്ത്, സ്വർണ്ണവർണ്ണമുള്ള ഒരു സുന്ദരനായ ഒരു യുവാവ് മൃദംഗത്തിന്റെയും ഇലത്താളങ്ങളുടെയും നാദത്തിനൊത്ത് നൃത്തം ചെയ്യുകയും കീർത്തനം ആലപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . ആ മഹാത്മാവ് പൂർണ്ണമായും പരമാനന്ദത്തിൽ ലയിച്ചിരിക്കുകയായിരുന്നു.”
”ആ ദിവ്യാവധൂതൻ ‘ഹാ കൃഷ്ണാ! ഹാ രാധേ! നിങ്ങളവിടെയാണ്? നിങ്ങളെവിടെപ്പോയി മറഞ്ഞു?’ എന്ന് ഉറക്കെ വിളിച്ചു കരയുകയായിരുന്നു.”
”ചിലപ്പോൾ അദ്ദേഹം നിലത്തുരുണ്ട് മൂർച്ഛിച്ചു വീണു. യോഗ്യതയോ അയോഗ്യതയോ നോക്കാതെ, പ്രപഞ്ചത്തിലുള്ള ഏവർക്കും ആ ഔദാര്യരൂപൻ ഈ ദിവ്യഭാവം സൗജന്യമായി പകർന്നു നൽകുകയായിരുന്നു.”
രാധാറാണി തുടർന്നു: “എന്റെ പ്രിയ കൃഷ്ണാ, ആ സുന്ദരനായ സ്വർണ്ണയുവാവിനെ കണ്ടപ്പോൾ ‘ആരാണ് ഈ സ്വർണ്ണവർണ്ണമുള്ള യുവാവ്? ഹാ കൃഷ്ണാ! ഹാ കൃഷ്ണാ! എന്ന് വിലപിച്ചു കരയുന്നത് ഞാൻ തന്നെയാണോ എന്ന് സ്വയം അത്ഭുതപ്പെട്ടുപോയി .”
“ആ യുവാവ് ‘ഹാ രാധേ! ഹാ രാധേ! നീയവിടെയാണ്? എന്നും ഉറക്കെ വിലപിക്കുന്നുണ്ടായിരുന്നു.”
“എന്റെ പ്രിയപ്പെട്ട കൃഷ്ണാ, ആ ഗൗരവർണ്ണൻ വാസ്തവത്തിൽ അവിടുന്ന് തന്നെയായിരുന്നോ?”
കൃഷ്ണൻ മറുപടി നൽകി: “എന്റെ പ്രിയ രാധേ, അങ്ങ് എന്നെ വിവിധ രൂപങ്ങളിൽ കണ്ടിട്ടുണ്ട്. നാരായണൻ, ശേഷശായിയായ വിഷ്ണു തുടങ്ങി അനേകം രൂപങ്ങൾ ദർശിക്കാനുള്ള ഭാഗ്യം ഞാൻ അങ്ങേക്ക് നൽകിയിട്ടുണ്ട്. ആ രൂപങ്ങളെയെല്ലാം കണ്ടപ്പോൾ ഇത്രമാത്രം അത്ഭുതപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല.”
“എന്നാൽ ഇപ്പോൾ ഈ സ്വർണ്ണരൂപത്തെക്കണ്ട് അവിടുന്ന് പൂർണ്ണമായും വിസ്മയിച്ചിരിക്കുന്നു. ഈ സ്വർണ്ണയുവാവ് ആരാണെന്ന് പറയാൻ എനിക്ക് സാധിക്കുന്നില്ല.” ഇത് പറയുമ്പോൾ കൃഷ്ണന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു.
രാധാറാണി പ്രതിവചിച്ചു: “എന്റെ പ്രാണനാഥാ, ഈ സ്വർണ്ണരൂപം അവിടുന്ന് അല്ലാതെ മറ്റാരുമല്ലെന്ന് എനിക്ക് ഉറപ്പാണ്. അങ്ങയ്ക്കല്ലാതെ മറ്റാർക്കാണ് എന്നെ ഇത്ര മനോഹരമായി ആകർഷിക്കാൻ സാധിക്കുക?”
തുടർന്ന് കൃഷ്ണൻ തന്റെ കൗസ്തുഭരത്നം രാധാറാണിക്ക് കാട്ടിക്കൊടുത്തു. ആ രത്നത്തിലേക്ക് നോക്കിയപ്പോൾ, താൻ സ്വപ്നത്തിൽ കണ്ടതെല്ലാം രാധാറാണി അതിൽ ദർശിച്ചു.
രാധാറാണി പറഞ്ഞു: “കലിയുഗത്തിൽ ഏതെങ്കിലും ഒരു സമയത്ത് അവിടുന്ന് സ്വർണ്ണവർണ്ണത്തോടെ ഗൗരാംഗനായി അവതരിക്കുമെന്ന് ഗർഗ്ഗമുനി നന്ദമഹാരാജാവിനോട് പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്.”
“ഗർഗ്ഗമുനിയുടെ വാക്കുകൾ ഒരിക്കലും അസത്യമാവുകയില്ല. അതിനാൽ, കലിയുഗത്തിൽ അവിടുന്ന് ഗൗരാംഗനായി സ്വർണ്ണവർണ്ണത്തോടെ അവതരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അപ്പോൾ എന്റെ സ്വപ്നം യാഥാർത്ഥ്യമാകും.”
“ഞാൻ സ്വപ്നത്തിൽ കണ്ട ആ സുവർണ്ണ യുവാവ് അവിടുന്ന് അല്ലാതെ മറ്റാരുമല്ല.”
ശ്രീകൃഷ്ണന്റെ പ്രതിജ്ഞ:
ഇത് കേട്ട കൃഷ്ണൻ അത് ശരിവെച്ചു: “പ്രിയേ, അവിടുത്തെ സ്വപ്നം യാഥാർത്ഥ്യമാകും. വരാനിരിക്കുന്ന കലിയുഗത്തിൽ, അങ്ങയുടെ സ്വർണ്ണവർണ്ണവും ഹൃദയഭാവവും സ്വീകരിച്ച് ഞാൻ ഗൗരാംഗനായി അവതരിക്കും. ആ ദിവ്യപ്രേമം നേരിട്ട് അനുഭവിക്കാനും അത് ആസ്വദിക്കാനുമായി ഞാൻ എന്റെ രാധയുടെ ഭക്തിഭാവം സ്വീകരിക്കും…”അതോടൊപ്പം, സർവ്വജനങ്ങളുടെയും ക്ഷേമത്തിനായി, ഞാൻ പ്രേമഭക്തിയുടെ മാർഗ്ഗം പഠിപ്പിച്ചു നൽകും. ഹരേ കൃഷ്ണ മഹാമന്ത്രം ജപിക്കുന്നതിലൂടെ ജനങ്ങൾക്ക് എന്നോട് ശുദ്ധഭക്തി വളർത്തിയെടുക്കാൻ സാധിക്കും.”
ഈ അത്ഭുതകരമായ ലീലയിലൂടെ, ഗൗരാംഗ മഹാപ്രഭുവായുള്ള ശ്രീകൃഷ്ണന്റെ അവതാരം മുൻകൂട്ടി പ്രവചിക്കപ്പെടുകയായിരുന്നു.
( ഈ ലേഖനം എഴുതിയത് പരമപൂജ്യ ഭക്തി പുരുഷോത്തമ സ്വാമി മഹാരാജാവാണ്. )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ആത്മീയ വിഷയങ്ങൾ വായിക്കുവാനും കേൾക്കുവാനുമായി താഴെ കാണുന്ന ലിങ്കുകൾ വഴി ഞങ്ങളോടൊപ്പം ചേരുക:
🌐 Website: https://suddhabhaktimalayalam.com
📲 Mobile App: https://play.google.com/store/apps/details?id=com.destine.suddhabhakti
✈️ Telegram: https://t.me/suddhabhaktimalayalam
💬 WhatsApp:https://chat.whatsapp.com/IElaVAiyfJsFQXEVZfbonR?mode=wwt
▶️ YouTube: https://www.youtube.com/@suddhabhakti
📘 Facebook:https://facebook.com/share/17aJNJJKiy
📷 Instagram:https://instagram.com/suddhabhaktimalayalam1
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.