ശ്രീമതി രാധാറാണി ഭഗവാൻ ശ്രീകൃഷ്ണന് എത്രത്തോളം പ്രിയങ്കരിയാണോ, അത്രത്തോളം തന്നെ പ്രിയപ്പെട്ടതാണ് ശ്രീരാധാകുണ്ഡവും. ഭഗവാൻ ശ്രീകൃഷ്ണൻ രാധാറാണിയുമൊത്ത് പരമപ്രീതിയോടെ ദിവ്യലീലകൾ ആടിയിരുന്നത് ഈ സരോവരത്തിലായിരുന്നു. മയൂരരൂപിയായ ശ്രീ ഗിരിരാജ് ഗോവർദ്ധനന്റെ നയനങ്ങൾ തന്നെയാണ് രാധാകുണ്ഡമായും ശ്യാമകുണ്ഡമായും വിരാജിക്കുന്നത്. അയ്യായിരം വർഷങ്ങൾക്ക് മുൻപ്, കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയിലാണ് രാധാകുണ്ഡം ഈ ഭൂതലത്തിൽ പ്രാകട്യമായത്. അരിഷ്ടാസുരൻ എന്ന അസുരനെ ഭഗവാൻ ശ്രീകൃഷ്ണൻ വധിച്ചപ്പോൾ, ഗോപികമാർ അവിടുത്തെ ശാസിക്കുകയും ഗോവധപാപത്തിൽനിന്ന് മുക്തനാകുന്നതിനായി സർവപുണ്യതീർത്ഥങ്ങളിലും സ്നാനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് ഭഗവാൻ ശ്രീകൃഷ്ണൻ തൽക്ഷണം ഒരു കുണ്ഡം നിർമ്മിക്കുകയും സകല പുണ്യനദികളെയും ക്ഷണിച്ചുവരുത്തി അതിൽ വെള്ളം നിറയ്ക്കുകയും ചെയ്തു. ഭഗവാൻ അതിന് ശ്യാമകുണ്ഡം എന്ന് നാമകരണം ചെയ്തു. തുടർന്ന് ശ്യാമകുണ്ഡത്തിന്റെ മഹിമകളെക്കുറിച്ച് ഭഗവാൻ ഗോപികമാരോട് അഭിമാനത്തോടെ സംസാരിക്കാൻ തുടങ്ങി. എന്നാൽ ഇതിൽ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന രാധാറാണി, താൻ ധരിച്ചിരുന്ന വളകൾ ഊരിയെടുത്ത് മറ്റ് ഗോപികമാരോടൊപ്പം ശ്യാമകുണ്ഡത്തിന് സമീപം മണ്ണ് കുഴിച്ച് മറ്റൊരു കുണ്ഡം നിർമ്മിക്കാൻ ആരംഭിച്ചു. മണ്ണ് കുഴിച്ചതിനുശേഷം, ആ കുണ്ഡം നിറയ്ക്കുന്നതിനായി അവർ മാനസഗംഗയിൽനിന്ന് ജലം എത്തിച്ചു. അതിനുശേഷം സർവതീർത്ഥങ്ങളും രാധാറാണിയുടെ മുൻപിൽ പ്രത്യക്ഷപ്പെടുകയും തങ്ങളുടെ പുണ്യജലംകൊണ്ട് ആ പുതിയ കുണ്ഡം നിറയ്ക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. രാധാറാണി അവരുടെ അപേക്ഷ സ്വീകരിക്കുകയും ഉടൻതന്നെ ശ്യാമകുണ്ഡത്തിലൂടെ സർവതീർത്ഥങ്ങളുടെയും ജലം ഒഴുകിയെത്തി ആ പുതിയ കുണ്ഡം നിറയുകയും ചെയ്തു. ശ്രീമതി രാധാറാണി സ്വയം നിർമ്മിച്ചതായതുകൊണ്ട് ഈ കുണ്ഡം ‘രാധാകുണ്ഡം’ എന്ന പേരിൽ പ്രശസ്തമായി. അനന്തരം ഭഗവാൻ ശ്രീകൃഷ്ണൻ രാധാകുണ്ഡത്തിൽ സ്നാനം ചെയ്യുകയും മൂന്നു ലോകങ്ങളിലുംവച്ച് രാധാകുണ്ഡമാണ് തനിക്ക് ഏറ്റവും പ്രിയങ്കരമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ആത്മീയ വിഷയങ്ങൾ വായിക്കുവാനും കേൾക്കുവാനുമായി താഴെ കാണുന്ന ലിങ്കുകൾ വഴി ഞങ്ങളോടൊപ്പം ചേരുക:
🌐 Website: https://suddhabhaktimalayalam.com
📲 Mobile App: https://play.google.com/store/apps/details?id=com.destine.suddhabhakti
✈️ Telegram: https://t.me/suddhabhaktimalayalam
💬 WhatsApp:https://chat.whatsapp.com/IElaVAiyfJsFQXEVZfbonR?mode=wwt
▶️ YouTube: https://www.youtube.com/@suddhabhakti
📘 Facebook:https://facebook.com/share/17aJNJJKiy
📷 Instagram:https://instagram.com/suddhabhaktimalayalam1
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.