ഭഗവദ്ഗീതയിൽ ഭഗവാൻ വ്യക്തമായി പറയുന്നു, മൃത്യുഃ സർവ-ഹരശ്ചാഹം: “ഞാൻ സർവതിനെയും വിഴുങ്ങുന്ന മരണമാകുന്നു.” അപകാരം, ഭൗതിക ശരീരം സ്വീകരിച്ചിട്ടുളള ജീവസത്തയിൽ നിന്ന് എല്ലാം തട്ടിയെടുക്കുന്ന പ്രതിനിധിയാണ് മൃത്യു, അഥവാ മരണം. “ഞാൻ മരണത്തെ ഭയപ്പെടുന്നില്ല” എന്നു പറയുവാൻ ആർക്കും കഴിയില്ല. ഇതൊരു മിത്ഥ്യാ പ്രസ്താവമാണ്. എല്ലാവരും മരണത്തെ ഭയപ്പെടുന്നുണ്ട്. എന്നിരുന്നാലും, പരമദിവ്യോത്തമപുരുഷൻ ഭഗവാനെ ശരണം പ്രാപിക്കുന്ന ഒരുവൻ മരണത്തിൽ നിന്ന് രക്ഷിക്കപ്പെടുന്നു. “ഭക്തൻ മരിക്കില്ലേ?” എന്ന് ഒരുവന് വാദത്തിനു വേണ്ടി ചോദിക്കാം. ശരീരം ഭൗതികമായതിനാൽ ഭക്തനും നിശ്ചയമായും അതുപേക്ഷിക്കണം എന്നാണുത്തരം. എന്നിരുന്നാലും, വ്യത്യാസമെന്തെന്നാൽ, പൂർണമായും കൃഷ്ണന് സമർപ്പണം ചെയ്യുകയും, കൃഷ്ണനാൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരുവന്റെ ഇപ്പോഴത്തെ ശരീരം അവൻ്റെ അവസാനത്തെ ശരീരമായിരിക്കും; അവന് മരണത്തിന് വിഷയീഭവിക്കുന്ന മറ്റൊരു ഭൗതിക ശരീരം വീണ്ടും സ്വീകരിക്കേണ്ടിവരികയില്ല. ഭഗവദ്ഗീതയിൽ (4.9) ഇത് ഉറപ്പു നൽകുന്നുണ്ട്.
ത്യക്ത്വാ ദേഹം പുനർജന്മ നൈതി മാം ഏതി സോ ർജുന:
ഒരു ഭക്തൻ അവന്റെ ശരീരം ത്യജിച്ചതിനു ശേഷം മറ്റൊരു ഭൗതിക ശരീരം സ്വീകരിക്കുന്നില്ല, അവൻ സ്വഭവനത്തിലേക്ക്, ഭഗവത്ധാമത്തിലേക്ക് തിരികെ പോകുന്നു. മരണം ഏതു നിമിഷവും സംഭവിക്കാമെന്നതിനാൽ നാം എല്ലായ്പ്പോഴും അപകടാവസ്ഥയിലാണ്. ഗജേന്ദ്രന് മാത്രം മരണഭയം ഉണ്ടായിരുന്ന എന്നല്ല. എല്ലാവരും മരണത്തെ പേടിക്കണം, എന്തുകൊണ്ടെന്നാൽ, എല്ലാവരും ശാശ്വതമായ കാലമാകുന്ന മുതലയുടെ പിടിയിലാണ്, ഏതു നിമിഷവും മരിക്കുകയും ചെയ്യും. അതുകൊണ്ട് പരമദിവ്യോത്തമപുരുഷനായ ഭഗവാൻ കൃഷ്ണനിൽ ശരണം പ്രാപിക്കുകയും, ആവർത്തിച്ചാവർത്തിച്ച് ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ഈ ഭൗതികലോകത്തിലെ അസ്തിത്വത്തിനു വേണ്ടിയുള്ള സമരത്തിൽ നിന്ന് രക്ഷപ്പെടുകയുമാണ് ഏറ്റവും ശ്രേഷ്ഠമായ മാർഗം. ഈ അറിവിൽ എത്തുകയാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം.
(ശ്രീമദ് ഭാഗവതം 8.2.33 – ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ആത്മീയ വിഷയങ്ങൾ വായിക്കുവാനും കേൾക്കുവാനുമായി താഴെ കാണുന്ന ലിങ്കുകൾ വഴി ഞങ്ങളോടൊപ്പം ചേരുക:
🌐 Website: https://suddhabhaktimalayalam.com
📲 Mobile App: https://play.google.com/store/apps/details?id=com.destine.suddhabhakti
✈️ Telegram: https://t.me/suddhabhaktimalayalam
💬 WhatsApp:https://chat.whatsapp.com/IElaVAiyfJsFQXEVZfbonR?mode=wwt
▶️ YouTube: https://www.youtube.com/@suddhabhakti
📘 Facebook:https://facebook.com/share/17aJNJJKiy
📷 Instagram:https://instagram.com/suddhabhaktimalayalam1
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.