യോഗം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യമെത്തുക തലകീഴായി നിൽക്കുന്ന ഏതോ ഒരു ജടാധാരിയായ യോഗിയുടെ രൂപമായിരിക്കാം. അല്ലെങ്കിൽ ഈ അടുത്ത കാലത്തായി നാം കാണാറുള്ളതുപോലെ, കായിക വസ്ത്രങ്ങൾ ധരിച്ച് ശാന്തമായി ഇരിക്കുന്ന സുന്ദരന്മാരായ സ്ത്രീപുരുഷന്മാരെയോ, യോഗപ്പായകളിൽ കിടന്ന് ശരീരം വഴക്കുന്ന ജനക്കൂട്ടത്തെയോ ആകാം. എന്നാൽ യോഗം എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥം നാമിന്ന് കരുതുന്ന കേവലമൊരു ശാരീരിക വ്യായാമത്തിനും എത്രയോ ഉപരിയാണ്. കർമ്മയോഗം, ജ്ഞാനയോഗം, ധ്യാനയോഗം, ഹഠയോഗം, ഭക്തിയോഗം എന്നിങ്ങനെ അനേകം യോഗപദ്ധതികളും രീതികളും നിലവിലുണ്ട്. എന്നാൽ ശ്രീമദ് ഭഗവദ്ഗീതയിൽ നിന്നും നാം ഗ്രഹിക്കുന്നത് ഇപ്രകാരമാണ്:
ഭഗവദ്ഗീതയിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതുപോലെ, പരമപുരുഷനായ ഭഗവാനുമായി സമ്പർക്കം പുലർത്തുക അഥവാ ബന്ധപ്പെടുക എന്നതാണ് യോഗത്തിന്റെ യഥാർത്ഥ അർത്ഥം. എങ്കിലും, ഈ പ്രക്രിയയിൽ ആസനം, ധ്യാനം, പ്രാണായാമം തുടങ്ങിയ ശാരീരിക സാധനകളും ഉൾപ്പെടുന്നുണ്ട്. (ശ്രീമദ് ഭാഗവതം 1.2.28.29 -ഭാവാർഥം )
‘യോഗം’ എന്ന വാക്കിന്റെ അർത്ഥം ‘ബന്ധിപ്പിക്കുന്നത്’ എന്നാണ്. പരമപുരുഷനായ ഭഗവാനുമായി നമുക്കുള്ള തകർന്നുപോയ നിത്യബന്ധത്തെ പുനഃസ്ഥാപിക്കാനുള്ള ഏതൊരു ശ്രമവുമാണ് യോഗപദ്ധതി. വിവിധ തരത്തിലുള്ള യോഗമുറകളുണ്ടെങ്കിലും, അവയിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഭക്തിയോഗമാണ്. മറ്റ് യോഗമാർഗ്ഗങ്ങളിൽ സിദ്ധി കൈവരിക്കുന്നതിനായി ഒരാൾക്ക് സങ്കീർണ്ണങ്ങളായ പല പ്രക്രിയകളിലൂടെയും കടന്നുപോകേണ്ടതുണ്ട്; എന്നാൽ ഭക്തിയോഗമാകട്ടെ തികച്ചും നേരിട്ടുള്ള മാർഗ്ഗമാണ്. (ശ്രീമദ് ഭാഗവതം 10.2.6 -ഭാവാർഥം )
എല്ലാത്തരം യോഗചര്യകളുടേയും ഉച്ചകോടി ഭക്തിയോഗമാണ്. അതിലേക്കുള്ള വഴികളത്രേ മറ്റുയോഗങ്ങൾ. യോഗമെന്നത് വാസ്തവത്തിൽ ഭക്തിയോഗം തന്നെ. മറ്റു യോഗങ്ങളുടെ ലക്ഷ്യം ഭക്തിയോഗത്തിലെത്തിച്ചേരലാണ്. കർമയോഗത്തിന്റെ ആരംഭം മുതൽ ഭക്തിയോഗത്തിന്റെ അവസാനം വരെ നീണ്ടുകിടക്കുന്നു, ആത്മസാക്ഷാത്ക്കാരത്തിന്റെ മാർഗം. ഫലാകാംക്ഷ കൂടാതെയുള്ള കർമയോഗത്തിലാണിതിന്റെ തുടക്കം. കർമയോഗിയിൽ ജ്ഞാനവും ത്യാഗനിഷ്ഠയും വളരുന്ന സ്ഥിതിയത്രേ ജ്ഞാനയോഗം. ജ്ഞാനയോഗി വിവിധ ശാരീരികപ്രക്രിയകളാൽ പരമാത്മധ്യാനത്തെ വളർത്തിയെടുക്കുകയും മനസ്സ് പരമാത്മാവിൽ ഉറക്കുകയും ചെയ്യുമ്പോൾ അതിനെ അഷ്ടാംഗയോഗമെന്ന് പറയുന്നു. അതിനുമപ്പുറം കടന്ന് പരമദിവ്യോത്തമപുരുഷനായ കൃഷ്ണനിൽ എത്തിച്ചേരുന്നതാണ് ഭക്തിയോഗം. വാസ്തവത്തിൽ അതാണ്യാന്തികലക്ഷ്യം. എന്നാൽ അതിനെ സൂക്ഷ്മവിശകലനം ചെയ്യണമെങ്കിൽ മറ്റു യോഗങ്ങളും അറിഞ്ഞിരിക്കണം. അങ്ങനെ പുരോഗമിക്കുന്ന യോഗി ശാശ്വതസൗഭാഗ്യത്തിന്റെ ശരിയായ മാർഗത്തിലെത്തിച്ചേരും. ഒരു പ്രത്യേക ഘട്ടത്തിലെത്തിയാൽ നിൽക്കുകയും, പിന്നെ മുന്നേറാതിരിക്കുകയും ചെയ്യുന്നവരെയാണ് കർമയോഗി, ജ്ഞാനയോഗി അഥവാ ധ്യാനയോഗി, രാജയോഗി, ഹഠയോഗി എന്നീ പേരുകൾ കുറിക്കുന്നത്. ഭക്തിയോഗത്തിലെത്തിപ്പെടാൻ ഭാഗ്യമുണ്ടായവൻ മറ്റുള്ളവറ്റെയെല്ലാം പിന്നിട്ടിരിക്കും. അതുകൊണ്ട് യോഗത്തിന്റെ പരമകാഷ്ഠയാണ് കൃഷ്ണാവബോധം. ഉദാഹരണം: നാം ‘ഹിമാലയം’ എന്നു പറയുമ്പോൾ ലോകമഹാപർവതങ്ങളെക്കുറിച്ചാണ് വിവക്ഷിക്കുന്നത്. അതിന്റെ ഉത്തംഗശൃംഗം, എവറസ്റ്റും.
വൈദികനിർദ്ദേശാനുസാരം ഉന്നതസ്ഥിതി പ്രാപിക്കാനായി ഒരാൾ ഭക്തിയോഗത്തിന്റെ വഴിയിലുള്ള കൃഷ്ണാവബോധത്തിലെത്തിച്ചേരുന്നത് ഭാഗ്യവിശേഷങ്ങൾ കൊണ്ടാണ്. അഴകേറിയ മേഘവർണവും സൂര്യനെപ്പോലെ തേജോമയമായ മുഖപദ്മവും രത്നഭൂഷിതമായ വസ്ത്രങ്ങളും പുഷ്പമാലയണിഞ്ഞ ശരീരവുമായി, ബ്രഹ്മജ്യോതിസ്സെന്ന് വിളിക്കപ്പെടുന്ന തന്റെ പ്രഭാമണ്ഡലം ചുറ്റും പ്രസരിപ്പിച്ചുനിൽക്കുന്ന ശ്യാമസുന്ദരമൂർത്തിയായ കൃഷ്ണനിലാണ് ഒരാദർശയോഗി മനസ്സിനെ ഏകാഗ്രമാക്കുന്നത്. അവിടുന്ന് രാമൻ, നൃസിംഹം, വരാഹം, പരമപുരുഷനായ കൃഷ്ണൻ എന്നീ വ്യത്യസ്തരൂപങ്ങളിൽ അവതരിക്കുന്നു. യശോദാമാതാവിന്റെ പുത്രനായി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. കൃഷ്ണൻ, ഗോവിന്ദൻ, വാസുദേവൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു; പുത്രൻ, ഭർത്താവ്, സുഹൃത്ത്, പ്രഭു എന്നീ നിലയിലെല്ലാം അദ്ദേഹം സമ്പൂർണനാണ്. സർവൈശ്വര്യങ്ങളും ദിവ്യഗുണങ്ങളും അദ്ദേഹത്തിൽ തികഞ്ഞിട്ടുണ്ട്. ഭഗവാന്റെ ഈ സവിശേഷതകളെക്കുറിച്ച് പൂർണബോധമുള്ള ഒരാളെ ഉത്കൃഷ്ടയോഗിയെന്ന് വിളിക്കാം. യോഗത്തിന്റെ ഈ അത്യുത്കൃഷ്ടാവസ്ഥ ഭക്തിയോഗത്തിലൂടെ മാത്രമേ കൈവരുത്താൻ കഴിയൂയെന്നാണ് വൈദികസാഹിത്യകൃതികൾ പറയുന്നത്. (ഭഗവദ്ഗീത 6.47)

യോഗിനാമപി സർവേഷാം മദ്ഗതേനാന്തരാത്മനാ
ശ്രദ്ധാവാൻഭജതേ യോ മാം സ മേ യുക്തതമോ മതഃ
വിവർത്തനം
പൂർണവിശ്വാസത്തോടെ എപ്പോഴും എന്നിൽത്തന്നെ നിലകൊള്ളുകയും എന്നെത്തന്നെ ധ്യാനിച്ചുകൊണ്ട് പ്രേമപൂർവം എന്റെ ദിവ്യസേവനത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നവനാണ് എല്ലാ യോഗികളിലും വെച്ച് അത്യുത്തമയോഗിയും, എന്നോട് ദൃഢതമമായി യോഗത്തിൽ ബന്ധപ്പെട്ടിരിക്കുന്നവനും. ഇതാണെന്റെ അഭിപ്രായം.
ഭാവാർഥം
‘ഭജതേ’ എന്ന പദം ഇവിടെ അർഥഗർഭമാണ്. ‘ഭജ്’ എന്ന ധാതുവിൽ നിന്നാണതിന്റെ ഉത്ഭവം. സേവനത്തിന്റെ ആവശ്യകതയെ വ്യഞ്ജിപ്പിക്കുന്നതാണ് ഇത്. അതിനു പകരം നിൽക്കാവുന്നതല്ല, ഇംഗ്ലീഷിലെ “വർഷിപ്പ്” എന്ന വാക്ക്. ആരാധിക്കുക, അർഹനായ ആളെ ബഹുമാനിക്കുക എന്നാണ് അതിന്റെ അർഥം. പ്രേമവിശ്വാസപൂർവകമായ സേവനം വിശേഷിച്ചും ഭഗവാനെ ഉദ്ദേശിച്ചുള്ളതാണ്. ആദരാർഹനായ ഒരാളേയോ ദേവന്മാരേയോ ആരാധിക്കാതെ ഒരാൾക്ക് ഒഴിഞ്ഞുമാറാം; അത് അപമര്യാദയായി ഗണിക്കപ്പെടുമെന്നു മാത്രം. പക്ഷേ ഭഗവത്സേവനത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നവന് ശിക്ഷയേൽക്കാതെ വയ്യ. ഓരോ ജീവനും ഭഗവാന്റെ വിഭിന്നാംശങ്ങളാണ്. സ്വരൂപേണ ഓരോ ജീവനും ഭഗവത്സേവനത്തിന് ബാധ്യസ്ഥനാണ്. ഈ കടമ നിറവേറ്റാതിരുന്നാൽ അധഃപതനം നിശ്ചയം. ഭാഗവതത്തിൽ (11.5.3) പറഞ്ഞിരിക്കുന്നത് അനുസരിച്ച്:
യ ഏഷാം പുруഷം സാക്ഷാദാത്മപ്രഭവമീശ്വരം
ന ഭജന്ത്യവജാനന്തി സ്ഥാനാദ് ഭ്രഷ്ടാഃ പതന്ത്യധഃ
‘സർവജീവജാലങ്ങളുടേയും പ്രഭവസ്ഥാനമായ ആദിപുരുഷനെ സേവിക്കാതെയും അദ്ദേഹത്തോടുള്ള കടമയെ അവഗണിക്കുകയും ചെയ്യുന്നവൻ തന്റെ മൂലസ്വരൂപത്തിൽ നിന്ന് ഭ്രഷ്ടനാകുമെന്നത് തീർച്ച.’
ഈ ശ്ലോകത്തിലും ‘ഭജന്തി’ എന്നുള്ള പദമാണ് പ്രയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ഭഗവദ്വിഷയത്തിൽ മാത്രമേ ഇതുപയോഗിക്കാവൂ. ‘വർഷിപ്പ്’ എന്ന ഇംഗ്ലീഷ് വാക്ക് ദേവന്മാരെയോ സാധാരണ മനുഷ്യരെയോ സംബന്ധിച്ച് ഉപയോഗിക്കാം. ‘അവജാനന്തി’ എന്ന പദമാകട്ടെ, ഭാഗവതത്തിലും ഭഗവദ്ഗീതയിലും കാണുന്നുണ്ട്. ‘അവജാനന്തി മാം മൂഢാ’ (മൂഢന്മാർ മാത്രമേ കൃഷ്ണനെ അവഗണിക്കയുള്ളൂ). അത്തരം മൂഢരാണ് കൃഷ്ണങ്കൽ സേവനഭാവമുൾക്കൊള്ളാതെ ഗീതയ്ക്ക് വ്യാഖ്യാനമെഴുതുന്നത്; തന്മൂലം അവർക്ക് ‘ഭജന്തി’, ‘വർഷിപ്പ്’ എന്നീ വാക്കുകൾ തമ്മിലുള്ള അർഥഭേദം വിവേചിച്ചറിയാനും ആവില്ല.
എല്ലാത്തരം യോഗചര്യകളുടേയും ഉച്ചകോടി ഭക്തിയോഗമാണ്. അതിലേക്കുള്ള വഴികളത്രേ മറ്റുയോഗങ്ങൾ. യോഗമെന്നത് വാസ്തവത്തിൽ ഭക്തിയോഗം തന്നെ. മറ്റു യോഗങ്ങളുടെ ലക്ഷ്യം ഭക്തിയോഗത്തിലെത്തിച്ചേരലാണ്. കർമയോഗത്തിന്റെ ആരംഭം മുതൽ ഭക്തിയോഗത്തിന്റെ അവസാനം വരെ നീണ്ടുകിടക്കുന്നു, ആത്മസാക്ഷാത്ക്കാരത്തിന്റെ മാർഗം. ഫലാകാംക്ഷ കൂടാതെയുള്ള കർമയോഗത്തിലാണിതിന്റെ തുടക്കം. കർമയോഗിയിൽ ജ്ഞാനവും ത്യാഗനിഷ്ഠയും വളരുന്ന സ്ഥിതിയത്രേ ജ്ഞാനയോഗം. ജ്ഞാനയോഗി വിവിധ ശാരീരികപ്രക്രിയകളാൽ പരമാത്മധ്യാനത്തെ വളർത്തിയെടുക്കുകയും മനസ്സ് പരമാത്മാവിൽ ഉറക്കുകയും ചെയ്യുമ്പോൾ അതിനെ അഷ്ടാംഗയോഗമെന്ന് പറയുന്നു. അതിനുമപ്പുറം കടന്ന് പരമദിവ്യോത്തമപുരുഷനായ കൃഷ്ണനിൽ എത്തിച്ചേരുന്നതാണ് ഭക്തിയോഗം. വാസ്തവത്തിൽ അതാണ്യാന്തികലക്ഷ്യം. എന്നാൽ അതിനെ സൂക്ഷ്മവിശകലനം ചെയ്യണമെങ്കിൽ മറ്റു യോഗങ്ങളും അറിഞ്ഞിരിക്കണം. അങ്ങനെ പുരോഗമിക്കുന്ന യോഗി ശാശ്വതസൗഭാഗ്യത്തിന്റെ ശരിയായ മാർഗത്തിലെത്തിച്ചേരും. ഒരു പ്രത്യേക ഘട്ടത്തിലെത്തിയാൽ നിൽക്കുകയും, പിന്നെ മുന്നേറാതിരിക്കുകയും ചെയ്യുന്നവരെയാണ് കർമയോഗി, ജ്ഞാനയോഗി അഥവാ ധ്യാനയോഗി, രാജയോഗി, ഹഠയോഗി എന്നീ പേരുകൾ കുറിക്കുന്നത്. ഭക്തിയോഗത്തിലെത്തിപ്പെടാൻ ഭാഗ്യമുണ്ടായവൻ മറ്റുള്ളവറ്റെയെല്ലാം പിന്നിട്ടിരിക്കും. അതുകൊണ്ട് യോഗത്തിന്റെ പരമകാഷ്ഠയാണ് കൃഷ്ണാവബോധം. ഉദാഹരണം: നാം ‘ഹിമാലയം’ എന്നു പറയുമ്പോൾ ലോകമഹാപർവതങ്ങളെക്കുറിച്ചാണ് വിവക്ഷിക്കുന്നത്. അതിന്റെ ഉത്തംഗശൃംഗം, എവറസ്റ്റും.
വൈദികനിർദ്ദേശാനുസാരം ഉന്നതസ്ഥിതി പ്രാപിക്കാനായി ഒരാൾ ഭക്തിയോഗത്തിന്റെ വഴിയിലുള്ള കൃഷ്ണാവബോധത്തിലെത്തിച്ചേരുന്നത് ഭാഗ്യവിശേഷങ്ങൾ കൊണ്ടാണ്. അഴകേറിയ മേഘവർണവും സൂര്യനെപ്പോലെ തേജോമയമായ മുഖപദ്മവും രത്നഭൂഷിതമായ വസ്ത്രങ്ങളും പുഷ്പമാലയണിഞ്ഞ ശരീരവുമായി, ബ്രഹ്മജ്യോതിസ്സെന്ന് വിളിക്കപ്പെടുന്ന തന്റെ പ്രഭാമണ്ഡലം ചുറ്റും പ്രസരിപ്പിച്ചുനിൽക്കുന്ന ശ്യാമസുന്ദരമൂർത്തിയായ കൃഷ്ണനിലാണ് ഒരാദർശയോഗി മനസ്സിനെ ഏകാഗ്രമാക്കുന്നത്. അവിടുന്ന് രാമൻ, നൃസിംഹം, വരാഹം, പരമപുരുഷനായ കൃഷ്ണൻ എന്നീ വ്യത്യസ്തരൂപങ്ങളിൽ അവതരിക്കുന്നു. യശോദാമാതാവിന്റെ പുത്രനായി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. കൃഷ്ണൻ, ഗോവിന്ദൻ, വാസുദേവൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു; പുത്രൻ, ഭർത്താവ്, സുഹൃത്ത്, പ്രഭു എന്നീ നിലയിലെല്ലാം അദ്ദേഹം സമ്പൂർണനാണ്. സർവൈശ്വര്യങ്ങളും ദിവ്യഗുണങ്ങളും അദ്ദേഹത്തിൽ തികഞ്ഞിട്ടുണ്ട്. ഭഗവാന്റെ ഈ സവിശേഷതകളെക്കുറിച്ച് പൂർണബോധമുള്ള ഒരാളെ ഉത്കൃഷ്ടയോഗിയെന്ന് വിളിക്കാം. യോഗത്തിന്റെ ഈ അത്യുത്കൃഷ്ടാവസ്ഥ ഭക്തിയോഗത്തിലൂടെ മാത്രമേ കൈവരുത്താൻ കഴിയൂയെന്നാണ് വൈദികസാഹിത്യകൃതികൾ പറയുന്നത്.
യസ്യ ദേവേ പരാഭക്തിർ യഥാദേവേ തഥാഗുരൗ
തസ്യൈതേ കഥിതാഹ്യർഥാഃ പ്രകാശന്തേ മഹാത്മനാ
“ഭഗവാനിലും ആധ്യാത്മികഗുരുവിലും തികഞ്ഞ ഭക്തിയുള്ള മഹാത്മാക്കൾക്കേ വേദവിജ്ഞാനത്തിന്റെ ഉൾപ്പൊരുളെല്ലാം അനായാസേന വെളിപ്പെടുകയുള്ളൂ.” (ശ്വേതാശ്വതരോപനിഷത്ത് 6.23)
ഭക്തിരസ്യഭജനം തദ് ഇഹാമുത്രോപാധിനൈരാ
സ്യേനാമുഷ്മിൻ മനഃ കൽപ്പനമേതദേവനൈഷ്കർമ്യം
“ഐഹികമോ പാരത്രികമോ ആയ ഭൗതികലാഭേച്ഛ തീണ്ടാത്ത ഭഗവത്സേവനമാണ് ഭക്തി. ലോഭവാസനകൾ അകറ്റി മനസ്സിനെ പരമതത്വത്തിൽ മഗ്നമാക്കുകയാണ് നൈഷ്കർമ്യത്തിന്റെ ഉദ്ദേശ്യം”. (ഗോപാലതാപന്യൂപനിഷത്ത് 1.15)
ഭക്തിപ്രക്രിയക്ക് അഥവാ കൃഷ്ണാവബോധത്തിന് യോഗപദ്ധതിയുടെ പരിപൂർണത നേടാനുള്ള ചില മാർഗങ്ങൾ ഇവയാണ്.
ഭഗവദ്ഗീത 6.47
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
