ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തു ശത്രുത്വ വർതേതാവ ശത്രുവത്.
“മനസ്സിനെ കീഴടക്കിക്കഴിഞ്ഞ ഒരാൾക്ക് ഏറ്റവും നല്ല സുഹൃത്താണ് മനസ്സ്”; എന്നാൽ അങ്ങനെ ചെയ്തിട്ടില്ലാത്ത ഒരാൾക്ക് അവന്റെ മനസ്സുതന്നെ ഏറ്റവും വലിയ ശത്രുവായി ഭവിക്കും. (ഭ.ഗീ. 6-6)
മനസ്സിനെ, ശത്രുവാകാതെ സുഹൃത്തായി മാറ്റുന്നതാണ് യോഗചര്യയുടെ ഉദ്ദേശ്യം. ഭൗതികസമ്പർക്കത്തിൽ മനസ്സ് ഒരുതരം മത്തുപിടിച്ച അവസ്ഥയിലാണ്. ചൈതന്യചരിതാമൃതത്തിൽ (മധ്യ ലീല 20.117) പ്രസ്താവിച്ചിരിക്കുന്നതനുസരിച്ച്,
കൃഷ്ണഭൂലി സേയ് ജീവ-അനാദി ബഹിർമുഖ
അതഏവ മായാ താരേ ദേയസംസാര ദുഃഖ
“കൃഷ്ണനെ മറക്കുകയാൽ ജീവസത്ത സ്മരണാതീതകാലം മുതൽ, ഭഗവാന്റെ ബാഹ്യരൂപത്താൽ ആകർഷിക്കപ്പെട്ടിട്ടുണ്ട്. അതു കൊണ്ട്, അവന്റെ ഭൗതിക ജീവിതത്തിൽ മിഥ്യാശക്തി (മായ) എല്ലാത്തരം ദുരിതങ്ങളും നൽകുന്നു”. ജീവസത്ത നൈസർഗ്ഗികമായി ആത്മാവാണ്-പരമ പ്രഭുവിൻ്റെ തന്നെ അംശമാണ്. മനസ്സ് മലിനമാകുന്നതോടുകൂടി, ജീവസത്ത, അതിന് അല്പം സ്വാതന്ത്ര്യമുള്ളതുകൊണ്ട്, കലഹിക്കുന്നു. ഈ അവസ്ഥയിൽ മനസ്സ് “ഞാനെന്തിനു കൃഷ്ണനെ വണങ്ങണം? ഞാനാണ് ദൈവം” എന്ന് അനുശാസിക്കുന്നു. അങ്ങനെ, കപടധാരണയാൽ അയാൾ കഷ്ടപ്പെടുകയും അയാളുടെ ജീവിതം ദുഷിച്ചുപോകുകയും ചെയ്യുന്നു. നാം പലതിനെയും പിടിച്ചടക്കാൻ ശ്രമിക്കുന്നു-സാമ്രാജ്യങ്ങളെപ്പോലും; എന്നാൽ മനസ്സിനെ പിടിച്ചടക്കാതിരുന്നാൽ ഒരു സാമ്രാജ്യം പിടിച്ചടക്കാൻ പറ്റിയെങ്കിൽപ്പോലും നാം പരാജിതരാണ്. ചക്രവർത്തികളാണെങ്കിലും നമ്മുടെ ഉള്ളിൽത്തന്നെയുണ്ട് നമ്മുടെ ഏറ്റവും വലിയ ശത്രു-നമ്മുടെ സ്വന്തം മനസ്സ്.
ജിതാത്മനഃ പ്രശാന്തസ്യ പരമാത്മാ സമാഹിതഃ
ശീതോഷ്ണസുഖദുഃഖേഷു തഥാ മാനാപമാനയോ?
“മനസ്സിനെ കീഴടക്കിയ ഒരാൾക്ക് പരമാത്മാവ് പ്രാപ്തമായിക്കഴിഞ്ഞു; കാരണം അയാൾ ശാന്തിനേടിക്കഴിഞ്ഞു. അങ്ങനെയുള്ളവന് സുഖവും ദുരിതവും, ചൂടും തണുപ്പും, മാനവും അപമാനവും എല്ലാം ഒരുപോലെതന്നെ”. (ഭ.ഗീ. 6.7)
വാസ്തവത്തിൽ എല്ലാജീവസത്തകളും പരമദിവ്യോത്തമപുരുഷൻ്റെ ആജ്ഞക്കധീനരാകേണ്ടതാണ്; പരമാത്മാവായി ഓരോരുത്തരുടെയും ഹൃദയത്തിൽ പ്രതിഷ്ഠിതനാണ് പരമദിവ്യോത്തമ പുരുഷൻ. മനസ്സ് ബാഹ്യമായ മിഥ്യാശക്തിയാൽ വഴിതെറ്റിക്കപ്പെടുമ്പോൾ, നാം ഭൗതിക-കർമ്മങ്ങളിൽ കെട്ടുപിണഞ്ഞവരായിത്തീരുന്നു. അതുകൊണ്ട് ഏതെങ്കിലുമൊരു യോഗചര്യയിൽക്കൂടി, ഒരാൾ തന്റെ മനസ്സിനെ നിയന്ത്രിച്ചു കഴിയുമ്പോൾ, അയാൾ ലക്ഷ്യപ്രാപ്തനായിക്കഴിഞ്ഞതായി കരുതപ്പെടാം. ഭഗവദാജ്ഞകൾ ഏവരും അനുസരിച്ചേ മതിയാകൂ. മനസ്സ് ദിവ്യപ്രകൃതിയിൽ ഉറപ്പിക്കപ്പെടുമ്പോൾ, പരമപ്രഭുവിന്റെ ആജ്ഞ അനുസരിക്കുകയല്ലാതെ മറ്റൊന്നും ഒരാൾ ആഗ്രഹിക്കുന്നില്ല. മനസ്സ് ദിവ്യമായ ആജ്ഞകളെ സ്വീകരിക്കുകയും അത് അനുസരിക്കുകയും വേണം. മനസ്സിനെ നിയന്ത്രിച്ചു കഴിഞ്ഞാൽ, നാം സ്വാഭാവികമായി പരമാത്മാവിൻ്റെ അഥവാ സർവശ്രേഷ്ഠാത്മാവിൻ്റെ ആജ്ഞകൾ അനുസരിക്കുന്നു. കൃഷ്ണാവബോധത്തിലുള്ള ഒരാൾക്ക് തൽക്ഷണം ഈ അതീന്ദ്രീയ സ്ഥാനം ലഭ്യമാകുന്നതുകൊണ്ട്, ഭഗവാൻ്റെ ഭക്തൻ, ഭൗതിക-അസ്തിത്വത്തിന്റെ ദുരിതസുഖങ്ങൾ, ശീതോഷ്ണങ്ങൾ മുതലായ ദ്വंद्वങ്ങളാൽ ബാധിക്കപ്പെടുന്നില്ല, ഈ അവസ്ഥയ്ക്കാണ് സമാധി അഥവാ പരമപുരുഷനിൽ മുഴുകൽ എന്നു പറയുന്നത്.
അതീന്ദ്രിയം / അധ്യായം മൂന്ന്
സംഗ്രഹം
⭐മനസ്സ്: സുഹൃത്തോ ശത്രുവോ (ഭഗവദ്ഗീത 6.6):
▪️മനസ്സിനെ കീഴടക്കിയവന് മനസ്സ് ഏറ്റവും നല്ല സുഹൃത്താണ്; എന്നാൽ മനസ്സിനെ വശത്താക്കാത്തവന് അവൻ്റെ സ്വന്തം മനസ്സുതന്നെ ഏറ്റവും വലിയ ശത്രുവായി മാറും.
▪️മനസ്സിനെ ശത്രുവാക്കാതെ സുഹൃത്താക്കി മാറ്റുകയാണ് യോഗചര്യയുടെ പ്രാഥമിക ഉദ്ദേശ്യം.
⭐ഭൗതിക ബന്ധവും മായാശക്തിയും (ചൈതന്യ ചരിതാമൃതം – മധ്യ ലീല 20.117):
▪️ഭൗതിക സമ്പർക്കം മൂലം മനസ്സ് മത്തുപിടിച്ച അവസ്ഥയിലാണ്. ഭഗവാൻ കൃഷ്ണനെ മറക്കുന്നതോടെ, ജീവസത്ത അനാദികാലം മുതൽ ഭഗവാൻ്റെ ബാഹ്യരൂപമായ മായയാൽ ആകർഷിക്കപ്പെടുന്നു.
▪️ഇതിന്റെ ഫലമായി മായാശക്തി ജീവന് ഭൗതിക ജീവിതത്തിൽ എല്ലാത്തരം ദുരിതങ്ങളും നൽകുന്നു.
⭐ജീവാത്മാവിന്റെ സ്വരൂപവും അഹങ്കാരവും:
▪️ജീവസത്ത നൈസർഗ്ഗികമായി ആത്മാവാണ്—പരമ പ്രഭുവിന്റെ നിത്യമായ അംശമാണ്.
▪️മനസ്സ് മലിനമാകുന്നതോടെ ജീവസത്ത തനിക്കുള്ള അല്പം സ്വാതന്ത്ര്യം തെറ്റായി ഉപയോഗിച്ച് “ഞാനെന്തിനു കൃഷ്ണനെ വണങ്ങണം? ഞാനാണ് ദൈവം” എന്ന തെറ്റായ അഹങ്കാരം വളർത്തുന്നു.
▪️മനസ്സിനെ കീഴടക്കാതിരുന്നാൽ ഒരു സാമ്രാജ്യം തന്നെ പിടിച്ചടക്കിയാലും അവൻ പരാജിതനാണ്; ഉള്ളിലെ ഏറ്റവും വലിയ ശത്രു മനസ്സ് തന്നെയാണ്.
⭐ജിതാത്മാവിന്റെ അവസ്ഥയും പരമാത്മാ പ്രാപ്തിയും (ഭഗവദ്ഗീത 6.7):
▪️മനസ്സിനെ കീഴടക്കി ശാന്തി നേടിക്കഴിഞ്ഞ വ്യക്തിക്ക് പരമാത്മാവ് പ്രാപ്തമായിക്കഴിഞ്ഞു.
▪️അങ്ങനെയുള്ളവന് സുഖവും ദുഃഖവും, ശീതവും ഉഷ്ണവും, മാനവും അപമാനവും എല്ലാം ഒരുപോലെയാണ് (ദ്വന്ദ്വാതീതൻ).
⭐പരമാത്മാവിന്റെ ആജ്ഞാനുസരണവും സമാധിയും:
▪️എല്ലാ ജീവസത്തകളും ഓരോരുത്തരുടെയും ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന പരമാത്മാവിന്റെ (പരമദിവ്യോത്തമ പുരുഷന്റെ) ആജ്ഞയ്ക്ക് അധീനരാകേണ്ടതാണ്.
▪️യോഗചര്യയിലൂടെ മനസ്സിനെ ദിവ്യപ്രകൃതിയിൽ ഉറപ്പിക്കുമ്പോൾ, പരമപ്രഭുവിന്റെ ആജ്ഞ അനുസരിക്കുകയല്ലാതെ മറ്റൊന്നും അവൻ ആഗ്രഹിക്കുന്നില്ല.
▪️കൃഷ്ണാവബോധത്തിൽ സ്ഥിതി ചെയ്യുന്ന ഭക്തൻ തൽക്ഷണം ഈ അതീന്ദ്രീയ സ്ഥാനം നേടുന്നു. ഭൗതിക അസ്തിത്വത്തിന്റെ ദ്വंद्वങ്ങളാൽ ബാധിക്കപ്പെടാതെ പരമപുരുഷനിൽ മുഴുകുന്ന ഈ അവസ്ഥയ്ക്കാണ് സമാധി എന്നു പറയുന്നത്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
