ലസത്പങ്കജകിഞ്ജല്ക്കപീതകൗശേയവാസസം
ശ്രീവത്സവക്ഷസം ഭ്രാജത്കൗസ്തുഭാമുക്തകന്ധരം
മഞ്ഞ പട്ടുവസ്ത്രം: ഭഗവാന്റെ കടിപ്രദേശം (അരക്കെട്ട്) താമര നാര് പോലെ സുതാര്യവും തിളങ്ങുന്നതുമായ മഞ്ഞ പട്ടു വസ്ത്രത്താൽ ആച്ഛാദനം ചെയ്തിരിക്കുന്നു (ലസത്പങ്കജകിഞ്ജല്ക്കപീതകൗശേയവാസസം).
ശ്രീവത്സ മുദ്ര: അദ്ദേഹം തന്റെ മാറിടത്തിൽ ശ്രീവത്സ മുദ്ര (വെൺരോമങ്ങളുടെ ഒരു ചുരുൾ) ധരിച്ചിരിക്കുന്നു (ശ്രീവത്സവക്ഷസം).
കൗസ്തുഭ രത്നം: ഉജ്ജ്വല ശോഭയുള്ള കൗസ്തുഭ രത്നം അദ്ദേഹത്തിന്റെ കണ്ഠത്തിൽ (കഴുത്തിൽ) നിന്ന് തൂങ്ങിക്കിടന്നിരുന്നു (ഭ്രാജത്കൗസ്തുഭാമുക്തകന്ധരം).
വിവർത്തനം
അദ്ദേഹത്തിൻ്റെ കടിപ്രദേശം താമര നാരുപോലെ സുതാര്യമായ, തിളങ്ങുന്ന മഞ്ഞ പട്ടു വസ്ത്രത്താൽ ആച്ഛാദനം ചെയ്തിരുന്നു. അദ്ദേഹം തൻ്റെ മാറിൽ ശ്രീവത്സ മുദ്ര, വെൺരോമങ്ങളുടെ ഒരു ചുരുൾ ധരിച്ചിരുന്നു. ഉജ്ജ്വല ശോഭയുള്ള കൗസ്തുഭ രത്നം അദ്ദേഹത്തിൻ്റെ കണ്ഠത്തിൽ നിന്ന് തൂങ്ങിക്കിടന്നിരുന്നു.
ഭാവാർത്ഥം
പരമോന്നതനായ ഭഗവാൻ്റെ, താമരനാരുപോലെ മൃദുലമായ പട്ടുവസ്ത്രത്തിൻ്റെ വർണം കാവി-മഞ്ഞയാണെന്ന് വിവരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കണ്ഠത്തിൽ നിന്ന് ഞാന്നു കിടക്കുന്ന കൗസ്തുഭ രത്നത്തെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. അമൂല്യങ്ങളായ ആഭരണങ്ങളാലും വിലപ്പെട്ട മുത്തുകളാലും അലങ്കരിക്കപ്പെട്ടതാണ് ഭഗവാൻ്റെ കണ്ഠം. അദ്ദേഹത്തിന്റെ ആറ് ഐശ്വര്യങ്ങളിലൊന്ന് സമ്പത്താകുന്നു. ഭൗതിക ലോകത്തിൽ ദൃശ്യമല്ലാത്തതും വിലമതിക്കാനാവാത്തതുമായ വസ്ത്രാഭരണാദികളാൽ അദ്ദേഹം സദാ ആഡംബരപൂർവം അണിഞ്ഞൊരുങ്ങിയിരിക്കും.
(ശ്രീമദ് ഭാഗവതം 3.28.14)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆