ഗവേഷണബിരുദമുളളതുകൊണ്ടു മാത്രം ഉന്നത വിദ്യാഭ്യാസമുളളവരാണെന്ന് ഭാവിക്കുന്ന ആധുനിക രാക്ഷസന്മാർ, രാമചന്ദ്രഭഗവാൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനല്ല, ഒരു സാധാരണ വ്യക്തി മാത്രമായിരുന്നുവെന്ന് തെളിയിക്കാൻ ധാരാളം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ പാണ്ഡിത്യവും ആത്മീയോന്നതിയുമുളളവർ ഒരിക്കലും അത്തരം ആശയങ്ങൾ സ്വീകരിക്കുകയില്ല. അവർ രാമചന്ദ്ര ഭഗവാനെക്കുറിച്ചും അദ്ദേഹത്തിന്റെ കർമങ്ങളെക്കുറിച്ചും. നിരപേക്ഷസത്യത്തെ അറിയുന്ന തത്ത്വദർശികൾ നൽകുന്ന വിവരണങ്ങൾ മാത്രമേ അംഗീകരിക്കുകയുളളു. ഭഗവദ്ഗീത(4.34)യിൽ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ഉപദേശിക്കുന്നു.ഇ
തദ് വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനസ്തത്ത്വ-ദർശിനഃ
“ഒരാദ്ധ്യാത്മിക ഗുരുവിനെ സമീപിച്ച് സത്യം ഗ്രഹിക്കാൻ ശ്രമിക്കുക. അദ്ദേഹത്തെ സേവിക്കുക, അദ്ദേഹത്തിൽ നിന്ന് വിനയപൂർവ്വം ചോദിച്ച റിയുക, ആത്മസാക്ഷാത്കാരം ലഭിച്ച ഒരാൾ സത്യം കണ്ടറിഞ്ഞിരിക്കുകയാൽ അദ്ദേഹത്തിന് ജ്ഞാനോപദേശം ചെയ്യാൻ കഴിവുണ്ട്. ഒരുവൻ തത്ത്വദർശി, നിരപേക്ഷസത്യത്തെക്കുറിച്ച് സമ്പൂർണ ജ്ഞാനമുള്ളവൻ അല്ലാത്തപക്ഷം, അവന് പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ കർമങ്ങൾ വിവരിക്കാൻ കഴിയില്ല. അതുകൊണ്ട്, രാമായണങ്ങളെന്ന് പറയപ്പെടുന്ന കൃതികൾ, രാമചന്ദ്ര ഭഗവാന്റെ കർമങ്ങളുടെ ചരിത്രങ്ങൾ, ധാരാളമുണ്ടങ്കിലും അവയിൽ പലതും പ്രാമാണികങ്ങളല്ല. ചിലപ്പോൾ രാമചന്ദ്ര ഭഗവാന്റെ കർമങ്ങൾ ഒരുവന്റെ സ്വന്തം ഭാവനയുടെയും, അനുമാനങ്ങളുടെയും, അല്ലെങ്കിൽ ഭൗതിക വൈകാരികതയുടെയും അടിസ്ഥാനത്തിലാണ് വിവരിക്കപ്പെട്ടിട്ടുളളത്. പക്ഷേ രാമചന്ദ്ര ഭഗവാന്റെ സ്വഭാവ സവിശേഷതകൾ കേവലം ഭാവനാവിലാസങ്ങളായി കൈകാര്യം ചെയ്തുകൂടാ. രാമചന്ദ്ര ഭഗവാന്റെ ചരിതം വിവരിക്കുമ്പോൾ ശുകദേവ ഗോസ്വാമി പരീക്ഷിത്ത് മഹാരാജാവിനോട് പറഞ്ഞു, “രാമചന്ദ്ര ഭഗവാന്റെ കർമങ്ങളെക്കുറിച്ച് ഭഗവാൻ നേരത്തേ തന്നെ ശ്രവിച്ചിട്ടുണ്ട്.” അതുകൊണ്ട്, അയ്യായിരം വർഷങ്ങൾക്കു മുമ്പുതന്നെ നിരവധി രാമായണങ്ങൾ, അഥവാ, രാമചന്ദ്ര ഭഗവാന്റെ ചരിത്രങ്ങൾ ഉണ്ടായിരുന്നതായി കാണപ്പെടുന്നു, ഇപ്പോഴുമുണ്ട്. എന്നാൽ തത്ത്വദർശികളാൽ (ജ്ഞാനി നസ്തത്ത്വ-ദർശിനഃ) രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ മാത്രം നാം തിരഞ്ഞെടുക്കണം. പണ്ഡിതന്മാരെന്ന് വിളിക്കപ്പെടുന്ന, ഗവേഷണ ബിരുദത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അറിവുണ്ടന്ന് അവകാശപ്പെടുന്നവരുടെ ഗ്രന്ഥങ്ങൾ തിരഞ്ഞെടുക്കരുത്.
(ശ്രീമദ് ഭാഗവതം 9/10/3/ഭാവാർത്ഥം)
സാരസംഗ്രഹം
ശ്രീരാമചന്ദ്ര ഭഗവാന്റെ ദിവ്യത്വവും തത്ത്വദർശനവും: സംഗ്രഹം
അക്കാദമിക് പാണ്ഡിത്യവും ആത്മീയതയും: ഗവേഷണ ബിരുദങ്ങൾ ഉള്ളതുകൊണ്ടുമാത്രം ഒരാൾ ആത്മീയമായി ഉന്നതനാകുന്നില്ല. ശ്രീരാമചന്ദ്ര ഭഗവാൻ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന ആധുനിക പണ്ഡിതന്മാരെ ‘ആധുനിക രാക്ഷസന്മാർ’ എന്നാണ് ലേഖനം വിശേഷിപ്പിക്കുന്നത്.
യഥാർത്ഥ പണ്ഡിതന്റെ കാഴ്ചപ്പാട്: പാണ്ഡിത്യവും ആത്മീയോന്നതിയും ഉള്ളവർ ഭഗവാൻ രാമചന്ദ്രനെ പരമദിവ്യോത്തമപുരുഷനായി തന്നെ കാണുന്നു. നിരപേക്ഷ സത്യത്തെ നേരിട്ടറിഞ്ഞ തത്ത്വദർശികളുടെ വിവരണങ്ങൾ മാത്രമേ ഇത്തരക്കാർ സ്വീകരിക്കുകയുള്ളൂ.
ഭഗവദ്ഗീതയിലെ പ്രമാണം (4.34): സത്യം ഗ്രഹിക്കുന്നതിന് ഒരു ആത്മീയ ഗുരുവിനെ സമീപിച്ച് വിനയപൂർവ്വം സേവിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും വേണം. ആത്മസാക്ഷാത്കാരം ലഭിച്ച ഒരു ‘തത്ത്വദർശിക്ക്’ മാത്രമേ യഥാർത്ഥ ജ്ഞാനം പകർന്നു നൽകാൻ സാധിക്കൂ.
പ്രാമാണികമല്ലാത്ത കൃതികൾ: ശ്രീരാമചന്ദ്രന്റെ ചരിത്രമെന്ന പേരിൽ ഇന്ന് പ്രചാരത്തിലുള്ള പല കൃതികളും പ്രാമാണികമല്ല. പലതും വ്യക്തിപരമായ ഭാവനകൾ, അനുമാനങ്ങൾ, അല്ലെങ്കിൽ ഭൗതികമായ വികാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടവയാണ്.
ശുകദേവ ഗോസ്വാമിയുടെ സാക്ഷ്യം: ശ്രീരാമചന്ദ്ര ഭഗവാന്റെ കർമങ്ങളെക്കുറിച്ച് പരീക്ഷിത്ത് മഹാരാജാവിനോട് വിവരിക്കുമ്പോൾ, ഭഗവാന്റെ ചരിതം താൻ മുൻപേ കേട്ടറിഞ്ഞിട്ടുള്ളതാണെന്ന് ശുകദേവ ഗോസ്വാമി വ്യക്തമാക്കുന്നു. അയ്യായിരം വർഷങ്ങൾക്ക് മുൻപേ തന്നെ അനേകം രാമായണങ്ങൾ നിലവിലുണ്ടായിരുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
തിരഞ്ഞെടുപ്പിലെ ജാഗ്രത: പണ്ഡിതന്മാരെന്ന് സ്വയം അവകാശപ്പെടുന്നവരുടെ കൃതികളല്ല, മറിച്ച് നിരപേക്ഷ സത്യം ബോധ്യപ്പെട്ട തത്ത്വദർശികളാൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ മാത്രമേ ഭഗവദ് ചരിതം മനസ്സിലാക്കാൻ നാം തിരഞ്ഞെടുക്കാവൂ.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆