അജ്ഞരെയും അശുദ്ധരെയും മദ്യ പാനികളെയും പോലെ അന്ധകാരത്തിൻ്റെ നിബിഡതയിൽ ഉഴലുന്ന തമോഗുണികളോട് വളരെ അനുകമ്പയുള്ളവനാണദ്ദേഹം. അവരോട് അളവറ്റ കാരുണ്യമുള്ള മഹാദേവൻ അവർക്ക് അഭയം നൽകി ഉണർവുളളവരാക്കി ക്രമേണ അവരെ ആത്മീയാവബോധത്തിലേക്കുയർത്തുന്നു. അത്തരം ജന്തുക്കളെ ആത്മീയധാരണയിലേക്ക് ഉയർത്തുക ദുഷ്കരമാണെങ്കിലും മഹാദേവൻ അവരുടെ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നു. അതുകൊണ്ടാണ് വേദങ്ങളിൽ പറഞ്ഞിട്ടുള്ളതുപോലെ അദ്ദേഹം സർവമംഗളകാരിയാകുന്നത്. അദ്ദേഹവുമായുള്ള സമ്പർക്കത്താൽ അത്തരം പതിതാത്മാക്കൾക്കുപോലും ജ്ഞാനത്തിൻ്റെ പ്രകാശമുളളവരായിത്തീരാൻ കഴിയും.
(ശ്രീമദ് ഭാഗവതം 4/2/14-15/ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
