ചൈതന്യചരിതാമൃത(മധ്യ 22.54)ത്തിൽ പ്രസ്താവിച്ചിട്ടുളളതുപോലെ:
‘സാധു-സംഗ’,’സാധു-സംഗ’ —–സർവ ശാസ്ത്രേ കയ ലവ-മാത്ര സാധു-സംഗേ സർവ-സിദ്ധി ഹയ
“എല്ലാ ശാസ്ത്രങ്ങളും ഭക്തന്മാരുമായുള്ള സഹവാസം ശുപാർശ ചെയ്തിരിക്കുന്നു, എന്തുകൊണ്ടെന്നാൽ, അത്തരം സഹവാസത്തിൻ്റെ ഒരു നിമിഷം കൊണ്ടുപോലും ഒരുവന് പരിപൂർണതയുടെ ബീജം ലഭ്യമാകുന്നു.” അജാമിളൻ അവൻ്റെ ജീവിതത്തിൻ്റെ ആരംഭത്തിൽ തീർച്ചയായും വളരെ പരിശുദ്ധനും ഭക്തന്മാരോടും ബ്രാഹ്മണരോടും സഹവാസമുള്ളവനുമായിരുന്നു. ആ പുണ്യകർമങ്ങൾ മൂലമാണ്, പതിതനായിട്ടും അവന് തൻ്റെ പുത്രന് നാരായണനെന്നു പേരിടാൻ പ്രചോദനമായത്. തീർച്ചയായും അവന്റെ അന്തരംഗത്തിലിരുന്ന് പരമദിവ്യോത്തമപുരുഷനായ ഭഗവാൻ നൽകിയ ഉപദേശത്തിൻ്റെ ഫലമായിരുന്നു ഇത്. ഭഗവദ്ഗീത(15.15)യിൽ ഭഗവാൻ പറയുന്നതുപോലെ, സർവസ്യ ചാഹം ഹൃദി സന്നിവിഷ്ടോ മത്തഃ സ്മൃതിർ ജ്ഞാനം അപോഹനം ചഃ “ഞാൻ എല്ലാവരുടെയും ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നു. സ്മൃതി വിസ്മൃതികളും ജ്ഞാനവും എന്നിൽ നിന്നാണ് വരുന്നത്.” എല്ലാവരുടെയും ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവാൻ വളരെ കൃപാലുവാകയാൽ എപ്പോഴെങ്കിലും തനിക്കു സേവനം ചെയ്തിട്ടുള്ളവരെ അദ്ദേഹം ഒരിക്കലും വിസ്മരിക്കില്ല. അപ്രകാരം ഭഗവാൻ അജാമിളൻ്റെ അന്തഃകരണത്തിലിരുന്ന് അവന് അവന്റെ ഇളയ പുത്രന് നാരായണനെന്ന് നാമകരണം ചെയ്യാൻ അവസരം നൽകുകയും, അങ്ങനെ അവന് പുത്രനെ വാത്സല്യപൂർവം നാരായണാ, നാരായണാ എന്നു നിരന്തരം വിളിക്കാനും അതുമൂലം മരണസമയത്ത് ഏറ്റവും ഭയാനകവും വിപൽകരവുമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയും ചെയ്തു. അവ്വിധത്തിലാണ് കൃഷ്ണൻ്റെ കാരുണ്യം. ഗുരു-കൃഷ്ണ-പ്രസാദേ പായ ഭക്തി-ലതാ-ബീജഃ ഗുരുവിൻ്റെയും കൃഷ്ണന്റെയും കൃപയാൽ ഒരുവന് ഭക്തിയുടെ ബീജം ലഭിക്കുന്നു. ഈ സഹവാസം ഒരുവനെ ഏറ്റവും വലിയ ഭയത്തിൽ നിന്ന് രക്ഷിക്കുന്നു. ഞങ്ങളുടെ കൃഷ്ണാവബോധ പ്രസ്ഥാനത്തിൽ ഞങ്ങൾ അതിനാൽ ഓരോ ഭക്തന്റെയും നാമം വിഷ്ണുവിനെ അനുസ്മരിക്കുന്ന തരത്തിൽ മാറ്റുന്നു. മരണസമയത്ത് ഭക്തന് കൃഷ്ണദാസനെന്നോ, ഗോവിന്ദദാസനെന്നോ പോലെയുള്ള സ്വന്തം പേര് ഓർമിക്കാൻ കഴിഞ്ഞാൽ അവന് മഹാവിപത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. അതുകൊണ്ട് ദീക്ഷ സ്വീകരണ സമയത്തെ നാമമാറ്റം അനിവാര്യമാണ്. കൃഷ്ണാവബോധ പ്രസ്ഥാനം വളരെ വിശാലമാകയാൽ അത് കൃഷ്ണനെ സ്മരിക്കാൻ ഒരുവന് ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവസരം നൽകുന്നു.
( ശ്രീമദ് ഭാഗവതം 6.2.32 ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.