ഹരി നാമാമൃതം (ഭാഗം 7)
തിരുനാമത്തിന്റെ അതീന്ദ്രിയ പ്രഭാവങ്ങൾ
🔆🔆🔆🔆🔆🔆🔆🔆🔆🔆
മരണത്തിനപ്പുറം
🔆🔆🔆🔆🔆🔆🔆🔆🔆🔆
ജീവിതകാലം മുഴുവൻ ശുദ്ധിയോടെയും ഭക്തിയോടെയും തിരുനാമം കീർത്തിക്കുന്നതിലൂടെ, ഭക്തൻ മരണസമയത്ത് കൃഷ്ണന്റെ സന്നിധിയിലേക്ക് മടങ്ങുന്നു. ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീതയിൽ വിശദീകരിക്കുന്നു:
“ആരാണോ മരണസമയത്ത് എന്നെ മാത്രം സ്മരിച്ചുകൊണ്ട് ശരീരം വെടിയുന്നത്, അവൻ ഉടനടി എന്റെ സ്വഭാവത്തെ (ആത്മീയഭാവത്തെ) പ്രാപിക്കുന്നു. ഇതിൽ യാതൊരു സംശയവുമില്ല. ഒരുവൻ ശരീരം വെടിയുമ്പോൾ ഏത് ഭാവത്തെയാണോ സ്മരിക്കുന്നത്, അവൻ നിശ്ചയമായും ആ ഭാവത്തെത്തന്നെ പ്രാപിക്കും. പരമപുരുഷനായ എന്നെ നിരന്തരം സ്മരിച്ചുകൊണ്ട്, മനസ്സു ചലിക്കാതെ ഭക്തിമാർഗ്ഗത്തിൽ ഉറച്ചുനിൽക്കുന്നവൻ തീർച്ചയായും എന്നെ വന്നുചേരും.”
അതുകൊണ്ട്, ഭൗതികശരീരം വെടിയുന്ന സമയത്ത് നാമം ജപിക്കുന്നതിലൂടെ, ജീവിതകാലം മുഴുവൻ കൃഷ്ണനാമ സങ്കീർത്തനത്തിലൂടെ കൃഷ്ണസ്മരണം ശീലിച്ച ഭക്തന് കഠിനമായ ജനനമരണചക്രത്തിൽ നിന്ന് രക്ഷപ്പെടാനും, ഭഗവാന് ഏറ്റവും അടുത്തതും സ്നേഹനിർഭരവുമായ നിത്യസേവനം അനുഷ്ഠിക്കുന്നതിനായി ആത്മീയലോകത്തിലേക്ക് (വൈകുണ്ഠത്തിലേക്ക്) മടങ്ങാനും സാധിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆