വൈഷ്ണവകണ്ഠാഭരണീയ നാമമഹാത്മ്യം
ഉദ്തിഷ്ഠതാ പ്രസ്വപതാ പ്രസ്ഥിതേന ഗമിഷ്യതോ
ഗോവിന്ദേതി സദാ വാച്യം ക്ഷുത്-തൃ-പ്രസ്ഖലനാദിഷു
ചക്രായുധസ്യ നാമാനി സദാ സർവത്ര കീർത്തയേത്
നാശൗചം കീർത്തനേ തസ്യ സ പവിത്രകരോ യതഃ
ഉണരുമ്പോഴും, ഉറങ്ങാൻ കിടക്കുമ്പോഴും, എങ്ങോട്ടെങ്കിലും യാത്രയാവാൻ ഒരുങ്ങുമ്പോഴും, അവിടെയ്ക്ക് യാത്ര ചെയ്യുമ്പോഴും, വിശപ്പ്, ദാഹം, വഴിയിൽ തട്ടിവീഴൽ തുടങ്ങിയവയാൽ ഉണ്ടാകുന്ന അവിചാരിത സങ്കടങ്ങളിൽപ്പോലും ‘ഗോവിന്ദ’ എന്ന തിരുനാമം സദാ ഉച്ചരിക്കേണ്ടതാകുന്നു. വാസ്തവത്തിൽ, സുദർശനചക്രധാരിയായ ആ ശ്രീകൃഷ്ണഭഗവാന്റെ ദിവ്യനാമങ്ങൾ എല്ലാ കാലത്തും എല്ലാ ദേശത്തും സദാ ഉച്ചത്തിൽ കീർത്തിക്കേണ്ടതാകുന്നു. അങ്ങനെയുള്ള നാമസങ്കീർത്തനത്തിന് യാതൊരുവിധ അശുദ്ധിയും ബാധകമല്ല; എന്തെന്നാൽ ഭഗവാൻ സർവ്വതിനെയും പരമമായി പവിത്രീകരിക്കുന്നവനാകുന്നു.
(ബനാറസ് സിറ്റിയിലെ യുറീക്ക പ്രിന്റിംഗ് വർക്സിൽ നിന്നും 1937-ൽ മംഗളദേവ ശാസ്ത്രികൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച, സരസ്വതി ഭവന്റെ ‘വൈഷ്ണവകണ്ഠാഭരണീയ നാമമഹാത്മ്യം’ എന്ന ഗ്രന്ഥത്തിലെ 72-ാം ശ്ലോകത്തെ ആസ്പദമാക്കിയുള്ള പരിഭാഷ).
കൃഷ്ണകഥാമൃത ബിന്ദു പത്രിക, ലക്കം 278, 15-6-2012, ഇസ്കോൺ ഭുവനേശ്വർ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
