കൃതിസാധ്യാ ഭവേത് സാധ്യാഭാവ സാ സാധനാഭിധാ
നിത്യസിദ്ധസ്യ ഭാവസ്യ പ്രാകട്യം ഹൃദി സാധ്യതാ
വിവർത്തനം
“കൃഷ്ണപ്രമം എന്ന ഫലമുളവാക്കുന്ന അതീന്ദ്രിയ ഭക്തിയുതസേവനം ഇന്ദ്രിയങ്ങൾ കൊണ്ട് നിർവഹിക്കുമ്പോൾ അതിനെ സാധനാഭക്തി അഥവാ നിയമനിബന്ധനകൾക്കനുസരിച്ചുളള ഭക്തിയുതസേവനം എന്നുവിളിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിൽ അത്തരത്തിലുള്ള ഭക്തി ശാശ്വതമായി നിലനിൽക്കുന്നുണ്ട്. ഈ ശാശ്വത ഭക്തിയുടെ ഉണർവാണ് ഭക്തിയുതസേവനത്തിന്റെ വല്ലഭത്വം.”
ഭാവാർത്ഥം
ഈ ശ്ലോകം ഭക്തിരസാമൃതസിന്ധുവിൽ (1.2.2) കാണാം. ജീവാത്മാക്കൾ പരമദിവ്യോത്തമപുരുഷന്റെ സൂക്ഷ്മാണു പ്രായരായ അംശങ്ങളാകയാൽ ഭക്തിയുതസേവനം അവരിൽ സുപ്താവസ്ഥയിൽ അന്തർലീനമാണ്. ശ്രവണ – കീർത്തനങ്ങളിൽ നിന്നാണ് ഭക്തിയുതസേവനം ആരംഭിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെ ശബ്ദസ്പന്ദനത്താൽ ഉണർത്താൻ കഴിയും; അതുകൊണ്ട് ഓരോ ബദ്ധാത്മാവിനും ഒരു പരിശുദ്ധ വൈഷ്ണവനാൽ കീർത്തനം ചെയ്യപ്പെടുന്ന ഹരേ കൃഷ്ണ മന്ത്രം ശ്രവിക്കാൻ അവസരം നൽകണം. അപ്രകാരം സ്പന്ദിപ്പിക്കുന്ന ഹരേ കൃഷ്ണ മന്ത്രം കേൾക്കുന്ന ഒരുവൻ ആത്മീയ ബോധത്തിലേക്ക് അഥവാ കൃഷ്ണാവബോധത്തിലേക്ക് ഉണർത്തപ്പെടും. ഈ വിധത്തിൽ ഒരുവന്റെ മനസ്സ് ക്രമേണ ശുദ്ധീകരിക്കപ്പെടുന്നു, ശ്രീ ചൈതന്യ മഹാപ്രഭു പ്രസ്താവിച്ചിട്ടുള്ളതു പോലെ ചേതോദർപണമാർജനം, മനസ്സ് ശുദ്ധമാകുമ്പോൾ ഇന്ദ്രിയങ്ങളും ശുദ്ധമാകും. അപ്രകാരം ഉണർവ്വ് നേടിയ ഭക്തൻ ഇന്ദ്രിയങ്ങളെ ഇന്ദ്രിയ സുഖത്തിനു വേണ്ടി ഉപയോഗിക്കുന്നതിനു പകരം പ്രേമഭരിതമായ ഭഗവദ്സേവനത്തിനായി വിനിയോഗിക്കുന്നു. സുഷുപ്തമായ കൃഷ്ണഭക്തി ഉണർത്താനുള്ള പ്രക്രിയ ഇതാണ്.
(ചൈതന്യ ചരിതാമൃതം 2/22/105 )

പ്രധാന ആശയങ്ങൾ
ഭക്തിയുടെ അന്തർലീനാവസ്ഥ: ഓരോ ജീവാത്മാവും പരമദിവ്യോത്തമപുരുഷന്റെ സൂക്ഷ്മാംശങ്ങളാണ്. അതിനാൽ, ഭക്തിയുതസേവനം എന്നത് പുറത്തുനിന്ന് അടിച്ചേൽപ്പിക്കുന്ന ഒന്നല്ല, മറിച്ച് ഓരോ ജീവിയുടേയും ഉള്ളിൽ സുപ്താവസ്ഥയിൽ (ഉറങ്ങിക്കിടക്കുന്ന രീതിയിൽ) നിലനിൽക്കുന്ന ഒന്നാണ്.
ശ്രവണ-കീർത്തനങ്ങളുടെ പ്രാധാന്യം: ഭക്തിയുതസേവനത്തിന്റെ ആരംഭം ഭഗവത് നാമങ്ങൾ ശ്രവിക്കുന്നതിലൂടെയും കീർത്തനം ചെയ്യുന്നതിലൂടെയുമാണ്. ഭക്തിരസാമൃതസിന്ധു (1.2.2) ഈ തത്വം അടിവരയിടുന്നു.
ശബ്ദസ്പന്ദനത്തിലൂടെയുള്ള ഉണർവ്: ഉറങ്ങിക്കിടക്കുന്ന ഒരാളെ ശബ്ദം കൊണ്ട് ഉണർത്താൻ കഴിയുന്നതുപോലെ, ഭൗതികതയിൽ ഉറങ്ങിക്കിടക്കുന്ന ബദ്ധാത്മാക്കളെ ഉണർത്താൻ ഹരേ കൃഷ്ണ മന്ത്രത്തിന്റെ ശബ്ദസ്പന്ദനത്തിന് സാധിക്കും.
വൈഷ്ണവ സാമീപ്യം: ഒരു പരിശുദ്ധ വൈഷ്ണവൻ കീർത്തനം ചെയ്യുന്ന മന്ത്രം ശ്രവിക്കുന്നത് ആത്മീയ ബോധത്തിലേക്കും കൃഷ്ണാവബോധത്തിലേക്കും ഉണരാൻ ജീവാത്മാവിനെ സഹായിക്കുന്നു.
മനസ്സിന്റെ ശുദ്ധീകരണം (ചേതോദർപണമാർജനം): ശ്രീ ചൈതന്യ മഹാപ്രഭു പഠിപ്പിച്ചതുപോലെ, ഭഗവത് നാമ ശ്രവണത്തിലൂടെ മനസ്സാകുന്ന കണ്ണാടിയിലെ പൊടിപടലങ്ങൾ നീക്കം ചെയ്യപ്പെടുകയും മനസ്സ് ക്രമേണ ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.
ഇന്ദ്രിയങ്ങളുടെ പരിവർത്തനം: മനസ്സ് ശുദ്ധമാകുമ്പോൾ ഇന്ദ്രിയങ്ങളും തനിയെ ശുദ്ധീകരിക്കപ്പെടുന്നു. ഇതോടെ ഇന്ദ്രിയങ്ങളെ സ്വന്തം സുഖത്തിനായി ഉപയോഗിക്കുന്നതിന് പകരം, ഭഗവാന്റെ പ്രേമഭരിതമായ സേവനത്തിനായി വിനിയോഗിക്കാൻ ഭക്തന് സാധിക്കുന്നു.
അന്തിമ ലക്ഷ്യം: സുഷുപ്താവസ്ഥയിലുള്ള കൃഷ്ണഭക്തിയെ ഉണർത്തി പരമമായ ഭഗവദ്സേവനത്തിൽ ഏർപ്പെടുക എന്നതാണ് ഈ പ്രക്രിയയുടെ കാതൽ.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
