ഭഗവാൻ്റെ നിരാകാരഭാവമാണ് ബ്രഹ്മജ്യോതിസ്സ്. അതിൽ തത്പരനായവനെ ഭഗവദ്ഗീത മഹാത്മാവായി ഗണിച്ചിട്ടില്ല. അയാളെപ്പറ്റി മറ്റൊരുവിധത്തിൽ അടുത്ത ശ്ലോകത്തിൽ വിവരിക്കുന്നുണ്ട്. മഹാത്മാവ്, വിഷ്ണുവിനെപ്പറ്റി – ദേവന്മാരേയോ മനുഷ്യനേയോപ്പറ്റിയല്ല – കീർത്തിക്കുകയും കേൾക്കുകയും ചെയ്തുകൊണ്ട് എപ്പോഴും ഭക്തിയുതസേവനത്തിലെ വിവിധ പ്രവൃത്തികളിലേർപ്പെടുന്നു. ഭാഗവതത്തിൽ പറഞ്ഞിട്ടുള്ളതുപോലെ ശ്രവണം കീർത്തനം വിഷ്ണോഃ സ്മരണം, ഇതാണ് ഭക്തിസാധന. ദിവ്യങ്ങളായ അഞ്ചു രസങ്ങളിലൊന്നിലൂടെ താൻ ആത്യന്തിക ലക്ഷ്യമായ ഭഗവത്സാന്നിദ്ധ്യം നേടുമെന്ന ദൃഢനിശ്ചയം അങ്ങനെയൊരു മഹാത്മാവിനുണ്ടായിരിക്കും. ആ ലക്ഷ്യപ്രാപ്തിക്കുവേണ്ടി മനോവാക്ശരീരങ്ങളാലുള്ള സർവ്വ പ്രവൃത്തികളും ഭഗവത്സേവനാർത്ഥം അദ്ദേഹമുപയോഗിക്കുകയും ചെയ്യും. ഇതാണ് പൂർണ്ണമായ കൃഷ്ണാവബോധം.
(ശ്രീമദ് ഭഗവദ്ഗീത യഥാരൂപം 9.14. ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆