ഹരി നാമാമൃതം (ഭാഗം 4)
തിരുനാമത്തിന്റെ അതീന്ദ്രിയ പ്രഭാവങ്ങൾ
🔆🔆🔆🔆🔆🔆🔆🔆🔆🔆
‘മോക്ഷം’/ മുക്തി
🔆🔆🔆🔆🔆🔆🔆🔆🔆🔆
ശുദ്ധിയിലൂടെയും ജ്ഞാനത്തിലൂടെയും ഒരുവൻ ഭൗതികശരീരവുമായും ഭൗതികലോകവുമായുമുള്ള താദാത്മ്യം വെടിയുമ്പോൾ, അവൻ ഭൗതികകർമ്മങ്ങളിൽ നിന്ന് നിവർത്തിക്കപ്പെടുന്നു. ഇതിലൂടെ ഭൗതികകർമ്മഫലങ്ങളിൽ നിന്നും അവൻ വിമുക്തനാകുന്നു. ഇപ്രകാരം മുക്തനാകുന്ന ജീവന് പിന്നീട് മറുജന്മമെടുക്കേണ്ടി വരുന്നില്ല. ജനനമരണങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന സംസാരചക്രത്തിൽ നിന്ന് അവൻ സ്വതന്ത്രനാകുന്നു. ഇതാണ് ‘മോക്ഷം’ അഥവാ മുക്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആത്മീയ ശബ്ദത്തിന് (ശബ്ദബ്രഹ്മത്തിന്) ജീവനെ ഉദ്ധരിക്കുവാനുള്ള ശക്തിയുണ്ട്. “ശബ്ദത്തിലൂടെയുള്ള മുക്തിയെ” (അനാവൃത്തിഃ ശബ്ദാത്) കുറിച്ച് വേദാന്തസൂത്രം പ്രതിപാദിക്കുന്നുണ്ട്.
ഭഗവദ്നാമകീർത്തനത്തിലൂടെ അതിസുലഭമായി മുക്തി കൈവരുമെന്ന് സ്കന്ദപുരാണം അടിവരയിട്ടു പറയുന്നു: “ഹരി എന്ന രണ്ടക്ഷരമുള്ള ഭഗവാന്റെ തിരുനാമം ഒരു തവണ ഉച്ചരിക്കുന്നതിലൂടെത്തന്നെ ഒരുവൻ തന്റെ മുക്തിമാർഗ്ഗം സുരക്ഷിതമാക്കുന്നു.” ശ്രീമദ് ഭാഗവതത്തിൽ പ്രസ്താവിക്കുന്നതുപോലെ, അബോധാവസ്ഥയിലുള്ള നാമജപം പോലും ഫലപ്രദമാണ്: “ജനനമരണങ്ങളാകുന്ന സങ്കീർണ്ണമായ വലക്കണ്ണികളിൽ കുടുങ്ങിക്കിടക്കുന്ന ജീവജാലങ്ങൾക്ക്, അറിവില്ലാതെയാണെങ്കിൽപ്പോലും കൃഷ്ണന്റെ തിരുനാമം ഉച്ചരിക്കുന്നതിലൂടെ ഉടനടി മോചനം സാധ്യമാകുന്നു.” ഭഗവദ്നാമ പ്രഭാവത്തിന്റെ ഏറ്റവും നേർത്ത കിരണങ്ങൾക്കുപോലും ഒരുവന് മുക്തിയേകുവാൻ സാധിക്കുമെന്ന് ഹരിദാസ ഠാക്കൂർ അരുളിച്ചെയ്യുന്നു.
ചോദ്യങ്ങളും ഉത്തരങ്ങളും
ചോദ്യം 1: എപ്പോഴാണ് ഒരുവൻ ഭൗതികകർമ്മങ്ങളിൽ നിന്ന് നിവർത്തിക്കപ്പെടുന്നത്?
ഉത്തരം: ശുദ്ധിയിലൂടെയും ജ്ഞാനത്തിലൂടെയും ഒരുവൻ ഭൗതികശരീരവുമായും ഭൗതികലോകവുമായുമുള്ള താദാത്മ്യം വെടിയുമ്പോൾ അവൻ ഭൗതികകർമ്മങ്ങളിൽ നിന്ന് നിവർത്തിക്കപ്പെടുന്നു.
ചോദ്യം 2: ‘മോക്ഷം’ അഥവാ മുക്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
ഉത്തരം: ഭൗതികകർമ്മങ്ങളിൽ നിന്ന് നിവർത്തിക്കപ്പെടുന്നതിലൂടെ ഒരുവൻ ഭൗതികകർമ്മഫലങ്ങളിൽ നിന്നും വിമുക്തനാകുന്നു. ഇപ്രകാരം മുക്തനാകുന്ന ജീവന് പിന്നീട് മറുജന്മമെടുക്കേണ്ടി വരുന്നില്ല. ജനനമരണങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന സംസാരചക്രത്തിൽ നിന്ന് അവൻ സ്വതന്ത്രനാകുന്നു. ഇതാണ് ‘മോക്ഷം’ അഥവാ മുക്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ചോദ്യം 3: ജീവനെ ഉദ്ധരിക്കുവാനുള്ള ശക്തി എന്തിനാണ് ഉള്ളത്?
ഉത്തരം: ആത്മീയ ശബ്ദത്തിന് (ശബ്ദബ്രഹ്മത്തിന്) ജീവനെ ഉദ്ധരിക്കുവാനുള്ള ശക്തിയുണ്ട്.
ചോദ്യം 4: “ശബ്ദത്തിലൂടെയുള്ള മുക്തിയെ” (അനാവൃത്തിഃ ശബ്ദാത്) കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഗ്രന്ഥത്തിലാണ്? ഉത്തരം: വേദാന്തസൂത്രത്തിലാണ് ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ചോദ്യം 5: ഭഗവദ്നാമകീർത്തനത്തിലൂടെ അതിസുലഭമായി മുക്തി കൈവരുമെന്ന് അടിവരയിട്ടു പറയുന്നത് ഏത് പുരാണമാണ്? ഉത്തരം: സ്കന്ദപുരാണം.
ചോദ്യം 6: ഹരി എന്ന തിരുനാമം ഒരു തവണ ഉച്ചരിക്കുന്നതിന്റെ ഫലമായി സ്കന്ദപുരാണം പറയുന്നത് എന്താണ്?
ഉത്തരം: “ഹരി” എന്ന രണ്ടക്ഷരമുള്ള ഭഗവാന്റെ തിരുനാമം ഒരു തവണ ഉച്ചരിക്കുന്നതിലൂടെത്തന്നെ ഒരുവൻ തന്റെ മുക്തിമാർഗ്ഗം സുരക്ഷിതമാക്കുന്നു.
ചോദ്യം 7: അബോധാവസ്ഥയിലുള്ള നാമജപത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ശ്രീമദ് ഭാഗവതത്തിൽ പ്രസ്താവിക്കുന്നത് എങ്ങനെയെല്ലാമാണ്?
ഉത്തരം: ജനനമരണങ്ങളാകുന്ന സങ്കീർണ്ണമായ വലക്കണ്ണികളിൽ കുടുങ്ങിക്കിടക്കുന്ന ജീവജാലങ്ങൾക്ക്, അറിവില്ലാതെയാണെങ്കിൽപ്പോലും കൃഷ്ണന്റെ തിരുനാമം ഉച്ചരിക്കുന്നതിലൂടെ ഉടനടി മോചനം സാധ്യമാകുന്നു എന്ന് ശ്രീമദ് ഭാഗവതത്തിൽ പ്രസ്താവിക്കുന്നു.
ചോദ്യം 8: ഭഗവദ്നാമ പ്രഭാവത്തിന്റെ ഏറ്റവും നേർത്ത കിരണങ്ങൾക്കുപോലും എന്ത് ചെയ്യാൻ സാധിക്കുമെന്നാണ് ഹരിദാസ ഠാക്കൂർ അരുളിച്ചെയ്യുന്നത്?
ഉത്തരം: ഭഗവദ്നാമ പ്രഭാവത്തിന്റെ ഏറ്റവും നേർത്ത കിരണങ്ങൾക്കുപോലും ഒരുവന് മുക്തിയേകുവാൻ സാധിക്കുമെന്ന് ഹരിദാസ ഠാക്കൂർ അരുളിച്ചെയ്യുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
