ഒരിക്കൽ ഒരു മോഷ്ടാവ്, നിമായിയുടെ ആഭരണങ്ങൾ അപഹരിക്കുക എന്ന ദുരുദ്ദേശ്യത്തോടെ കുട്ടിയെ എടുത്തുകൊണ്ടുപോയി. എന്നാൽ ശിശുവിൽനിന്നും ആഭരണങ്ങൾ അപഹരിക്കാൻ വിജന സ്ഥലം അന്വേഷിച്ചു സംഭ്രാന്തനായി അലഞ്ഞു നടന്ന മോഷ്ടാവ് കറങ്ങിത്തിരിഞ്ഞ്, ഒടുവിൽ ജഗന്നാഥ് മിശ്രയുടെതന്നെ ഭവനത്തിനടുത്തെത്തിച്ചേർന്നു. പിടിക്കപ്പെടുമെന്ന ഭയം നിമിത്തം ഉടൻ തന്നെ നിമായിയെ അവിടെ ഉപേക്ഷിച്ച് അയാൾ കടന്നു കളഞ്ഞു. അങ്ങനെ നിമായ്, തന്നെ അപഹരിക്കാൻ തുനിഞ്ഞ ആ മോഷ്ടാവിന്റെ തോളത്തിരുന്ന് ഒരു വിനോദയാത്ര നടത്തി മടങ്ങിയെത്തി. നഷ്ടപ്പെട്ട ശിശുവിനെ തിരിച്ചു കിട്ടിയ മാതാപിതാക്കളും, ബന്ധുക്കളും അത്യധികം സന്തോഷിച്ചു.
( ശ്രീമദ് ഭാഗവതം / അവതാരിക )
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
